'ഡോ. സം​ഗീതയ്ക്ക് ഊഷ്മള സ്വീകരണം നൽകി, ഡോ. റാമിനെ പിടികൂടാൻ ശ്രമിക്കുന്നില്ല'; പൊലീസിനെതിരെ നിതിൻ രാജിന്റെ അച്ഛൻ

Published : May 03, 2026, 04:24 PM IST
nithin raj father

Synopsis

താൻ ആറുദിവസമായി ഡിഐജി, കമ്മീഷണർ ഓഫീസുകൾ കയറിയിറങ്ങുന്നു. മകനെ നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും രാജൻ ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. പൊലീസും സർക്കാരും ഒത്തു കളിക്കുന്നുവെന്നും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജൻ പറഞ്ഞു. ഡോക്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു. അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ്. താൻ ആറുദിവസമായി ഡിഐജി, കമ്മീഷണർ ഓഫീസുകൾ കയറിയിറങ്ങുന്നു. മകനെ നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും രാജൻ ചൂണ്ടിക്കാട്ടി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാം ഊഴം ഉറപ്പെന്ന് എൽഡിഎഫ്; 75 സീറ്റെങ്കിലും നേടി തുടർഭരണം ഉറപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഇടത് നേതാക്കള്‍
'കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു'; നൂറിൽ കൂടുതൽ സീറ്റ്‌ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എം എം മണി