നിതിൻ രാജിന്റെ മരണം: പുതിയ അന്വേഷണസംഘത്തെ ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

Published : Jul 15, 2026, 12:43 PM IST
nithin raj death

Synopsis

പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണം മാറ്റണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ പ്രഗൽഭരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെടും.

കണ്ണൂർ: ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും.പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണം മാറ്റണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ പ്രഗൽഭരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെടും.ഒന്നാം പ്രതിയായ ഡോക്ടർ റാമിനെ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാപ്പപേക്ഷിച്ചാലും കാര്യമില്ല, കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി; '17 വർഷത്തിലേറെ സർവീസുള്ള ഉദ്യോഗസ്ഥൻ ഇറക്കിയ ഉത്തരവ്, 'ജുഡീഷ്യൽ പരിശോധന വേണം'
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം; 'പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, സുകുമാരൻ നായരെ കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല'