കയ്യാങ്കളി കേസ്; പ്രതികള്‍ തലേ ദിവസം നിയമസഭയില്‍ തങ്ങി, ഉത്തരവിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

Published : Oct 13, 2021, 08:44 PM ISTUpdated : Oct 13, 2021, 09:02 PM IST
കയ്യാങ്കളി കേസ്; പ്രതികള്‍ തലേ ദിവസം നിയമസഭയില്‍ തങ്ങി, ഉത്തരവിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

Synopsis

പ്രതികൾ തലേ ദിവസമേ നിയമസഭയിൽ തങ്ങിയിരുന്നു. അതിനാൽ പൊതുമുതൽ നശിപ്പിക്കുന്നതിൽ ദുരുദ്യേശം ഇല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി.

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ (niyamasabha case) മന്ത്രി വി ശിവൻകുട്ടി (v sivankutty) ഉള്‍പ്പെടെയുള്ള ആറ് എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജി തള്ളിയ കോടതി ഉത്തരവിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭ കൈയാങ്കളി കേസിലെ പ്രതികൾ തലേ ദിവസമേ നിയമസഭയിൽ തങ്ങിയിരുന്നു. അതിനാൽ പൊതുമുതൽ നശിപ്പിക്കുന്നതിൽ ദുരുദ്യേശം ഇല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡിവിഡിയിൽ നിന്നും ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും പ്രതികൾ കുറ്റം ചെയ്തുവെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി പറഞ്ഞു. ഡിവിഡി നിയമസഭ സെക്രട്ടറിക്ക് നേരിട്ട് കൈമാറിയില്ല. നിയമസഭയിലെ ഇലക്ട്രോണിക് വിഭാഗം അസി. എഞ്ചിയർ പകർപ്പാണ് നൽകിയത്. ഇത് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടെന്നും സിജെഎം കോടതി (cjm court) ഉത്തരവില്‍ പരാമർശിക്കുന്നു.

ബാർ കോഴക്കേസിൽ പ്രതിയായ മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് ഇന്ന് നിർണായക ഉത്തരവ് ഉണ്ടായത്.  പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി 22ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചു. ദുരിദ്യേശത്തോടെയാണ് പ്രതികള്‍ പൊതുമുതൽ നശിപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീലീൽ, എംഎൽഎമരായ സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

പൊതുമുതൽ നശിപ്പിച്ചതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും വാച്ച് ആൻ്റ് വാർഡൻമാരിമായി ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു വിടുതൽ ഹർജിയിലെ നേതാക്കളുടെ വാദങ്ങള്‍. എന്നാൽ നിയമസഭയിൽ തലേ ദിവസമേ തങ്ങിയ പ്രതികള്‍ പൊതുമുതൽ നശിപ്പിച്ചത് ദുരുദ്യോശത്തോടെയാണ് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ സിജെഎം കോടതി പറയുന്നു. നിയമസഭയിലെ ദൃശ്യങ്ങളടങ്ങി ഡിവിഡി അന്വേഷണ ഉദ്യോഗസ്ഥന് നിയമ സഭ സെക്രട്ടറി കൈമാറിയിരുന്നില്ല. പക്ഷെ നിയമസഭയിലെ അസി. എഞ്ചിനയർ കൈമാറിയ ഡിവിഡി ഫൊറൻസിക് പരിശോധന നടത്തിയിട്ടുണ്ടെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു.

22ന് പ്രതികള്‍ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടാൽ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇടതുനേതാക്കാള്‍ പ്രതികരിച്ചിട്ടില്ല. 2015 മാർച്ച് 13 ന് നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ രണ്ടു ലക്ഷത്തി 20000 രൂപയുടെ  നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ സുപ്രീംകോടതി വിചാരണ നേരിടാൻ പ്രതികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി', കവടിയാറിൽ കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം
ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം