ശബരിമല യുവതീപ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്‍

By Web TeamFirst Published Jun 18, 2019, 8:01 PM IST
Highlights

ബില്‍ വെള്ളിയാഴ്ച അവതരിപ്പിക്കാന്‍ അനുമതി

ദില്ലി: ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ മഴക്കാല സമ്മേളനത്തിന്‍റെ ഭാഗമായുള്ള നടപടികള്‍ക്ക് നാളെ ലോക്സഭയില്‍ തുടക്കമാവും. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഇതിനുള്ള അനുമതി അദ്ദേഹത്തിന് ലഭിച്ചു. വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന് അനുമതി കിട്ടിയിരിക്കുന്നത്. 17-ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും ഇത്. ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ അവതരണം അടക്കമുള്ള നടപടികളിലേക്ക് സഭ കടക്കുക. കേരളത്തിലെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നം സഭയില്‍ ഉന്നയിക്കാന്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനും അനുമതി കിട്ടിയിട്ടുണ്ട്. 

click me!