
ദില്ലി : എസി പ്രവർത്തിപ്പിക്കാതെ പറന്ന ഇൻഡിഗോ വിമാനത്തിനുള്ളിലെ ദുരിതയാത്ര പങ്കുവെച്ച് പഞ്ചാബിലെ കോൺഗ്രസ് നേതാവ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വഡിംഗാണ് ദൃശ്യങ്ങളടക്കം ട്വിറ്ററിൽ പങ്കുവച്ചത്. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം തുടങ്ങി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ അമരീന്ദർ സിംഗ് രാജ വഡിംഗ് കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കനത്ത വെയിലിൽ വരി നിന്ന് തളർന്നാണ് യാത്രക്കാർ വിമാനത്തിനകത്ത് എത്തിയത്. ചണ്ഡീഗഢിൽനിന്നും പറന്നുപൊങ്ങി ജയ്പൂരിലെത്തും വരെ ഒന്നരമണിക്കൂർ എസി പ്രവർത്തിച്ചില്ല.
വാൽ നിലത്തുതട്ടുന്നു; ഇൻഡിഗോക്ക് 30 ലക്ഷം രൂപ പിഴ
ഇതിനിടെ പേപ്പറുകളുപയോഗിച്ച് വീശിയാണ് യാത്രക്കാർ പിടിച്ചുനിന്നത്. വിയർത്തൊലിച്ച യാത്രക്കാർക്ക് ടിഷ്യു പേപ്പർ തന്ന് എയർഹോസ്റ്റസുമാർ മര്യാദ കാട്ടിയെന്നും ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിലുണ്ട്. ഡിജിസിഎയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ഇൻഡിഗോ അന്വേഷണം തുടങ്ങിയത്. യാത്രക്കാരോട് ഇൻഡിഗോ അധികൃതർ മാപ്പും പറഞ്ഞു. സാങ്കേതിക തകരാറാണ് വിമാനത്തിൽ എസി ഓണാകാഞ്ഞതിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം രാജ്യത്ത് മൂന്നിടങ്ങളിലാണ് ഇൻഡിഗോ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തത്.
'ചെയ്തത് ഗുരുതര തെറ്റ്, അത് സമ്മതിക്കണം; ഇനി ഇൻഡിഗോ വിമാനത്തിൽ കയറണമെങ്കിൽ...ഇപി ജയരാജൻ പറയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam