
ആലപ്പുഴ: സിവിൽ തർക്കത്തിൽ അന്വേഷണത്തിനായി പോലീസ് സ്റ്റേഷൻനിൽ വിളിപ്പിച്ച സഹോദരങ്ങളെ എസ് ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചുകള്ളക്കകേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷൻ എസ്ഐ വി ആർ അനിൽ അടക്കം 5 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ചങ്ങനാശ്ശേരി സ്വദേശികളായ ഷാൻ മോൻ, സജിൻ റജീബ് എന്നിവർ കോടതിയെ സമീപിച്ചത്.
മർദന ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചെന്നു മനസിലായതോടെ എസ് ഐ യെ കൈയ്യേറ്റം ചെയ്‌തെന്ന കള്ള കേസ് എടുത്ത് ഇരുവരെയും ജയിലിൽ അടച്ചെന്നാണ് ആരോപണം.ഇക്കഴിഞ്ഞ എട്ടാം തിയ്യതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ് ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ മേലുദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ തുടർ നടപടി ഉണ്ടായിട്ടില്ലെന്നും,ഹർജിക്കാർ പറയുന്നു.കുറ്റക്കാരായഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും,1കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക് എസ്ഐയുടെ മർദ്ദനവും അസഭ്യവും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam