GV Raja School|അശ്ലീല വർത്തമാനം; ജി വി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പാളിനെതിരായ പരാതിയിൽ നടപടിയില്ല

By Web TeamFirst Published Nov 10, 2021, 8:16 AM IST
Highlights

കഴിഞ്ഞ മാർച്ചിൽ ജി വി രാജ സ്പോർട്സ് സ്കൂളിൽ എത്തിയ ജീവനക്കാരിയാണ് പ്രിൻസിപ്പാളിനെതിരെ പരാതി നൽകിയത്. ലൈംഗിക താല്പര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നു, മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്നതുൾപ്പടെയുള്ള പരാതി കഴിഞ്ഞമാസം 30ന് വിദ്യാഭ്യാസവകുപ്പിനും കായികവകുപ്പിനും നൽകി. നവംബർ ഒന്നിന് അരുവിക്കര പൊലീസിലും പരാതി നൽകി. എന്നാൽ ഒരു നടപടിയും ഇല്ലെന്ന് പരാതിക്കാരി പറയുന്നു

തിരുവനന്തപുരം:അശ്ലീലച്ചുവയോടെ സംസാരിച്ചതിന് തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ(gv raja sports school) പ്രിൻസിപ്പാളിനെതിരായ(principal) പരാതിയിൽ സർക്കാറും പൊലീസും ഒന്നും ചെയ്യുന്നില്ലെന്ന് പരാതിക്കാരിയായ ജീവനക്കാരി . ആരോപണവിധേയനായ പ്രിൻസിപ്പലിന് കീഴിൽ തന്നെ ജോലി തുടരേണ്ട ദുരവസ്ഥയിലാണ് താനെന്ന് ഉത്തരേന്ത്യക്കാരിയായ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ജി വി രാജ സ്പോർട്സ് സ്കൂളിൽ എത്തിയ ജീവനക്കാരിയാണ് പ്രിൻസിപ്പാളിനെതിരെ പരാതി നൽകിയത്. ലൈംഗിക താല്പര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നു, മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്നതുൾപ്പടെയുള്ള പരാതി കഴിഞ്ഞമാസം 30ന് വിദ്യാഭ്യാസവകുപ്പിനും കായികവകുപ്പിനും നൽകി. നവംബർ ഒന്നിന് അരുവിക്കര പൊലീസിലും പരാതി നൽകി. എന്നാൽ ഒരു നടപടിയും ഇല്ലെന്ന് പരാതിക്കാരി പറയുന്നു

പേടിയോടെയാണ് തലസ്ഥാനത്ത് കഴിയുന്നതെന്നാണ് ജീവനക്കാരി പറയുന്നത്.

അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്കൂളിലെ കമ്മിറ്റിയിൽ നിന്നും അനുകൂലനടപടി ഇവർ പ്രതീക്ഷിക്കുന്നില്ല. പരാതി നൽകിയ പ്രിൻസിപ്പാളിന്റെ കീഴിൽ ജോലി ചെയ്യാനും ഭയമാണ്. ഉടൻ നടപടിയുണ്ടാകുമെന്ന കായിക മന്ത്രിയുടെ ഉറപ്പും നടപ്പായില്ല. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നാണ് അരുവിക്കര സിഐ അറിയിച്ചു.

click me!