'തെറ്റ് അംഗീകരിച്ചു'; പാർട്ടിക്കെതിരായ വിമർശനത്തിൽ യു പ്രതിഭയ്ക്കെതിരെ നടപടിയില്ല

Published : Apr 23, 2022, 03:07 PM ISTUpdated : Apr 23, 2022, 04:17 PM IST
'തെറ്റ് അംഗീകരിച്ചു'; പാർട്ടിക്കെതിരായ വിമർശനത്തിൽ യു പ്രതിഭയ്ക്കെതിരെ നടപടിയില്ല

Synopsis

നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്നു പാർട്ടിക്ക് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി പറഞ്ഞു

ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്നു പാർട്ടിക്ക് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം, പ്രതിഭയ്ക്കെതിരെ രൂക്ഷവിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. പാർട്ടി എന്താണെന്ന് എംഎൽഎയെ പഠിപ്പിക്കണം എന്ന മുതിർന്ന നേതാവ് സികെ. സദാശിവൻ പറഞ്ഞു. തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രതിഭയെ കായംകുളം ഏരിയ കമ്മിറ്റിയിലേക്ക് മാറ്റി. കായംകുളത്തെ നേതാക്കൾ ഈ തീരുമാനത്തെ എതിർത്തെങ്കിലും പിന്നീട് അംഗീകരിച്ചു.

അതേസമയം മുതിർന്ന നേതാവ് ജി. സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. പടനിലം സ്കൂൾ കോഴ അഴിമതിയിൽ തരംതാഴ്ത്തപ്പെട്ട കെ. രാഘവനെ  സെക്രട്ടറിയേറ്റിൽ തിരികെയെടുത്തു. നാല് ഏരിയ കമ്മിറ്റികളിലെ രൂക്ഷമായ വിഭാഗിയത പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വെക്കാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് യോഗത്തിൽ തീരുമാനമായി. ആലപ്പുഴയിൽ ജില്ലയിൽ തന്നെ പ്രവർത്തികണമെന്ന ജി സുധാകരന്റെ താല്പര്യം പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതവാക്കിയത്. ജില്ലാ സെന്റർ ബ്രാഞ്ചാണ് ഇനിമുതൽ സുധാകരന്റെ ഘടകം.

12 സെക്രട്ടറിയേറ്റിൽ എച്ച് സലാമും എംഎൽഎയും, ജി രാജമ്മയും പുതുമുഖങ്ങളായി ഉൾപ്പെട്ടപ്പോൾ തരം താഴ്ത്തപെട്ട കെ രാഘവന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായി. പടനിലം സ്കൂൾ കോഴ ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെതുടർന്നാണ് മുൻപ് രാഘവനെ തരംതാഴ്ത്തിയത്. എന്നാൽ അദ്ദേഹം കുറ്റകാരൻ അല്ലെന്നും മികച്ച പാർട്ടി കേഡറാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് തെരെഞ്ഞെടുത്തത് എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ വിഭാഗീയത രൂക്ഷമാണെന്നു യോഗം വിലയിരുത്തി.  അന്വേഷിക്കാൻ സംസ്ഥാന സമിതി കമ്മിഷനെ നിയോഗിക്കും.

കറണ്ട് ബില്ലടച്ചില്ല: ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരന് ഡിവൈഎഫ്ഐ നേതാവിന്റെ മർദ്ദനം

കോഴിക്കോട്: കറണ്ട് ബില്ലടക്കാത്തതിനെ തുടർന്ന് വീട്ടിലെ ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്‍റെ മർദനം. കോഴിക്കോട് പുതുപ്പാടി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായ രമേശനെയാണ് പ്രദേശവാസിയായ നഹാസ് മർദിച്ചത്. രമേശന്‍റെ പരാതിയില്‍ താമരശേരി പോലീസ് കേസെടുത്തു. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തന്നെ കെഎസ്ഇബി ജീവനക്കാർ മർദിച്ചെന്ന് കാട്ടി നഹാസും പോലീസില്‍ പരാതി നല്‍കി. 

ബില്‍ കുടിശികയെ തുടർന്ന് മുന്നറിയിപ്പില്ലാതെ  വീട്ടിലെ ഫ്യൂസ് ഊരിയത് ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നഹാസ് പുതുപ്പാടി കെഎസ്ഇബി ഓഫീസിലെത്തിയത്. സീനിയർ സൂപ്രണ്ടിനോടക്കം കയർത്ത നഹാസിനെ മറ്റ് ജീവനക്കാർ പിടിച്ചുമാറ്റി. ഓഫീസില്‍നി ന്നിറങ്ങുമ്പോഴാണ് മസ്ദൂറായ രമേശനെ വഴിയിലിട്ട് തല്ലിയത്. ശേഷം കൂടുതല്‍ പേരെ വിളിച്ചുവരുത്തി ഓഫീസിന് മുന്നില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി ഭീഷണിപ്പെടുത്തി. ഓഫീസ് അടച്ച് അകത്തിരുന്നതുകൊണ്ടാണ് വലിയ സംഘർഷം ഒഴിവായതെന്ന് ജീവനക്കാർ പറയുന്നു.

ജീവനക്കാർക്കെതിരായ അക്രമത്തില്‍ കെഎസ്ഇബി വർക്കേഴ്സ് യൂണിയന്‍ (സിഐടിയു) ന്‍റെ നേതൃത്വത്തില്‍ രാവിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം ജീവനക്കാർ തന്നെയാണ് മർദിച്ചതെന്നാണ് നഹാസിന്‍റെ വാദം. കാലിന് പരിക്കേറ്റ ഇയാളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രമേശന്‍റെ പരാതിയില്‍ നഹാസിനെ പ്രതിയാക്കിയാണ് താമരശേരി പോലീസ് കേസെടുത്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഈ സ്ത്രീയെ നോക്കി വച്ചോ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണ് ഇവർ'; ശ്രീനാദേവി കുഞ്ഞമ്മയെ പ്രശംസിച്ച് രാഹുൽ ഈശ്വർ
മിസ്റ്റർ പിണറായി, നിങ്ങൾ ഭരിക്കുന്ന കേരളം പഴയ ബിഹാറോ? രൂക്ഷ വിമർശനവുമായി സതീശൻ; 'ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കും'