
തിരുവനന്തപുരം: ഭൂപരിഷ്ക്കരണ നിയമത്തിൽ(land reform act) ഭേദഗതിയില്ലെന്ന്(amendment) മന്ത്രി പി രാജീവ്(p rajeev). പഴ വർഗങ്ങൾ നട്ട് വളർത്താൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിച്ചാൽ മതി . പ്ലാൻ്റേഷൻ ഡയറകടറേറ്റ് രൂപീകരിക്കുന്നതോടെ ഇത് വേഗത്തിലാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍പ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ചേര്‍ത്ത് പഴ വര്‍ഗ കൃഷികള്‍ ഉള്‍പ്പടെ തോട്ടത്തിന്‍റെ ഭാഗമാക്കി കൊണ്ടുള്ള കാലോചിത ഭേദഗതികള്‍ വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. പഴവര്‍ഗങ്ങള്‍ കൂടി ഇടവിളയായി കൃഷി ചെയ്യാന്‍ നേരത്തേ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. കൂടുതള്‍ വിളകളും കൃഷിയും ഉള്‍പ്പെടുത്തി തോട്ട പരിധി കുറച്ച് കൃഷി വ്യാപിപ്പിക്കാനുള്ള നീക്കമായിരുന്നു സിപിഎം പരിപാടി. പാര്‍ട്ടി നയരേഖക്കനുസരിച്ചുള്ള ഭേദഗതികള്‍ സിപിഎം നേതാക്കള്‍ പറഞ്ഞ് വരുന്നതിനിടെയാണ് തങ്ങളുടെ അഭിമാന പരിപാടിയായ ഭൂപരിഷ്കരണത്തില്‍ തൊട്ട് കളിക്കാനാകില്ലെന്ന് സിപിഐ വ്യക്തമാക്കിയത്
ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. തോട്ടങ്ങളില്‍ ഇടവിളകൃഷിക്കായി ഇപ്പോള്‍ തന്നെ മതിയായ നിയമമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സിപിഎം വാദിക്കുമ്പോഴാണ് നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന് സിപിഐ ആവര്‍ത്തിച്ച് പറയുന്നത്.
വി എസ് സുനില്‍കുമാര്‍ കൃഷിമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അന്ന് റവന്യൂമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഐ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. തോട്ടങ്ങളില്‍ മറ്റ് കൃഷിയാകാമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് കൃത്യമായ എണ്ണവും പരിധിയും വേണമെന്നാണ് സിപിഐയുടെ അഭിപ്രായം. കൂടുതള്‍ കൃഷിയിനങ്ങള്‍ ചേര്‍ത്ത് തോട്ടനിയമവും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമി കൊടുത്ത് വ്യവസായ നയവുമൊക്കെ പരിഷ്കരിക്കാന്‍ സിപിഎം ശ്രമിക്കുമ്പോഴാണ് സിപിഐ നേതൃത്വം ശക്തമായി എതിര്‍ക്കുമെന്ന സൂചന നല്‍കുന്നത്.
അതേസമയം കൂടുതൽ വിളകളെ തോട്ടമെന്ന നിര്‍വചനത്തിന്‍റെ പരിധിയിൽ കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ല. തോട്ടം മുറിച്ചു വിൽക്കാനോ തരം മാറ്റാനോ അനുവദിക്കില്ലെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ലാഭകരമായി വിളകൾ കൃഷി ചെയ്യാൻ അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നു. ഏതെങ്കിലും വിഭാഗത്തിന് ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്ന തരത്തിൽ നിയമഭേദഗതിയുണ്ടാകില്ലെന്നാണ് ബാലഗോപാലിന്‍റെ ഉറപ്പ്. തോട്ടങ്ങളില്‍ മറ്റ് കൃഷികളും, സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമിയും അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ 87 ശതമാനം മെയിൽ പൂർത്തിയാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴിയ്ക്കായുള്ള 2135 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കലിൻ്റെ വിവിധ ഘട്ടങ്ങളിലുള്ളതെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നേരത്തെ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. കൊച്ചിയേയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായാണ് വ്യവസായ വകുപ്പിന്‍റെ വിലയിരുത്തല്‍. അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി എന്നിവിടങ്ങളിലായി 1843 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2019 സെപ്റ്റംബറില്‍ ഇടനാഴിക്ക് കേന്ദ്ര അനുമതി ലഭിച്ചെങ്കിലും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ക്കുണ്ടായ കാലതാമസം പദ്ധതി വൈകുകയായിരുന്നു.
കോച്ച് ഫാക്ടറിക്കായുള്ള സ്ഥലം മടക്കി നൽകാൻ വിപണി വില ചോദിച്ച് റെയിൽവേ
തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത് നൽകിയ സ്ഥലം മടക്കി നൽകാൻ വിപണി വില വേണമെന്ന് റെയിൽവേ ആവശ്യപ്പെടുന്നുവെന്ന് മന്ത്രി പി. രാജീവ്. സൗജന്യമായി ഏറ്റെടുത്ത് നൽകിയ സ്ഥലമാണിത്. ഇത് തിരികെ കിട്ടാൻ നിലവിലെ വിപണി വില നൽകണമെന്നത് അപ്രായോഗികമാണ്. ഭൂമി കിട്ടിയാലെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പടെ തുടങ്ങാൻ കഴിയൂവെന്നും പി രാജീവ് നിയമസഭയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam