ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

Published : Jun 14, 2022, 05:21 PM ISTUpdated : Jun 14, 2022, 05:59 PM IST
ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

Synopsis

ആവശ്യമെങ്കില്‍ ഇരുവരെയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്ന് കോടതി അറിയിച്ചു.

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നവർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തീർ‍പ്പാക്കി. കേസിൽ  ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സർക്കാർ വാദം  കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ 41 എ നോട്ടീസ് നൽകി ഇരുവരെയും വിളിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. രഹസ്യ മൊഴി തിരുത്താൻ ഷാജ് കിരണും സുഹൃത്തും ദൂതനായി എത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷ് തങ്ങളെ കെണിയിൽപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരണും ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.

 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത