ആദിവാസി പെണ്ണിനെ പ്രസിഡന്‍റാക്കിയെന്ന പരാമര്‍ശത്തില്‍ കേസില്ല, സിപിഎം നേതാവിന് പനമരം പൊലീസിന്‍റെ ക്ളീന്‍ചിറ്റ്

Published : Feb 18, 2025, 10:53 AM ISTUpdated : Feb 18, 2025, 11:21 AM IST
ആദിവാസി പെണ്ണിനെ പ്രസിഡന്‍റാക്കിയെന്ന പരാമര്‍ശത്തില്‍ കേസില്ല, സിപിഎം നേതാവിന് പനമരം പൊലീസിന്‍റെ ക്ളീന്‍ചിറ്റ്

Synopsis

എസ് സി എസ് ടി ആക്ട് കേസിൽ നിലനിൽക്കില്ലെന്ന് പോലീസിന് നിയമോപദേശം

കല്‍പറ്റ: സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ  വിവാദ പരാമർശത്തില്‍ പനമരം പോലീസ് കേസെടുക്കില്ല.എസ് സി എസ് ടി ആക്ട് കേസിൽ നിലനിൽക്കില്ലെന്ന് പോലീസിന് നിയമപദേശം കിട്ടി.കേസെടുക്കാൻ കഴിയില്ല എന്ന് പരാതിക്കാരിയായ പനമരം പഞ്ചായത്ത് പ്രസിഡന്‍റിന്  പോലീസ് റിപ്പോർട്ട് നൽകും.എ എൻ പ്രഭാകരൻ ആദിവാസി പെണ്ണ് എന്ന് അഭിസംബോധന ചെയ്തതിൽ അടക്കമാണ് ലക്ഷ്മി ആലക്കമറ്റം പരാതി നൽകിയിരുന്നത്.മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡൻറ് ആക്കിയതിൽ  ലീഗ് നേതാക്കൾ മറുപടി പറയേണ്ടിവരും എന്നായിരുന്നു പരാമർശം.മുസ്ലിം വനിതയെ അട്ടിമറിച്ച് ലീഗ് ചരിത്രപരമായ തെറ്റ് ചെയ്തുവെന്നും പ്രഭാകരൻ പറഞ്ഞത് വിവാദമായിരുന്നു

പൊലീസിന്‍റെ നിലപാടിനെതിരെ ലക്ഷ്മി ആലക്കമറ്റം കോടതിയെ സമീപിക്കും.അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാത്ത സാഹചര്യത്തിലാണ് തീരുമാനം

 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'