തിരുവനന്തപുരം മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം; വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Published : Dec 16, 2022, 10:43 AM ISTUpdated : Dec 16, 2022, 11:41 AM IST
തിരുവനന്തപുരം മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം; വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Synopsis

മുൻ കൗൺസിലർ ജി എസ് ശ്രീകുമാറിന്‍റെ ഹര്‍ജിയാണ് തള്ളിയത്.ക്രൈംബ്രാഞ്ച് അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരിനും ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്..ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത്  സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും  ഹർജിയിൽ ആരോപണമുണ്ട്.

എന്നാൽ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നlഷേധിച്ചതായും   നിഗൂഢമായ കത്തിന്‍റെ  പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ  വാദം.കേസിൽ ക്രൈംബ്രാഞ്ച്  10 പേരുടെ മൊഴികളും  ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ  പക്കലില്ലെന്നും സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ  അറിയിച്ചു .തന്‍റെ  പേരിലുള്ള കത്ത് വ്യാജമെന്ന്  നേരത്തെ മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

 

'രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ' ആര്യ രാജേന്ദ്രന്‍

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ