നാളെത്തെ അവധിയില്‍ മാറ്റമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉൾപ്പെടെ നാളെ മുഹറം അവധി

Published : Jul 15, 2024, 09:14 PM ISTUpdated : Jul 15, 2024, 09:19 PM IST
നാളെത്തെ അവധിയില്‍ മാറ്റമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉൾപ്പെടെ നാളെ മുഹറം അവധി

Synopsis

കനത്ത മഴ തുടരുന്നതിനാൽ നാളത്തെ (ജൂലൈ 16) മുഹറം പൊതു അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 16) പൊതു അവധിയായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഹറം അവധി. മുഹറം അവധിയായി പ്രഖ്യാപിച്ചിരുന്ന ജൂലൈ16 (നാളെ) അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ചന്ദ്ര ദർശനപ്രകാരം മുഹറം 10 വരുന്നത് ജൂലൈ 17 നാണ്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കനത്ത മഴയെ തുടർന്ന് ഇന്ന് അവധിയാണ്.

കനത്ത മഴ തുടരുന്നതിനാൽ നാളത്തെ (ജൂലൈ 16) മുഹറം പൊതു അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 16) പൊതു അവധിയായിരിക്കും. നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിന് കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്ന് തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.

ഒരു മര്യാദ വേണ്ടേ..! കൈമലർത്തിയ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം, നിയമപോരാട്ടത്തിൽ വിജയിച്ച് ദമ്പതികൾ

ഷവർമയ്ക്കുള്ളിൽ ചിക്കനല്ല! ഓരോ പൊതി അഴിക്കുമ്പോഴും ഞെട്ടി എയർപോർട്ട് അധികൃതർ; ഒളിപ്പിച്ചിരുന്നത് നോട്ടുകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം