
കൊച്ചി: ജയിലിൽ കയറി തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന രണ്ട് മാധ്യമ പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2013 ൽ സോളാർ കേസിൽ പത്തനംതിട്ട ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസിലാണ് ടിവി ചാനൽ പ്രവർത്തകർക്കെതിരെയുളള കേസ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തിന്റെ അന്ത്യമാണ്. എന്നാൽ ചെറിയ പിഴവ് പോലും പറ്റാതെ മാധ്യമ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സെക്രട്ടേറിയറ്റ് വളപ്പിൽ 13 ഇനം പച്ചക്കറികളും 1200 ജമന്തി തൈകളും; ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി തുടങ്ങുന്നു
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam