കാർഷികാവശ്യത്തിനുള്ള പട്ടയഭൂമിയിൽ നിർമാണം വേണ്ട; ഭൂമി തരംമാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാം-ഹൈക്കോടതി

Web Desk   | Asianet News
Published : May 25, 2022, 11:26 AM IST
കാർഷികാവശ്യത്തിനുള്ള പട്ടയഭൂമിയിൽ നിർമാണം വേണ്ട; ഭൂമി തരംമാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാം-ഹൈക്കോടതി

Synopsis

മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിപതിച്ചു നല്‍കൽ നിയമത്തിന്റെ ലംഘനം കാര്‍ഷിഭൂമിയിലെ മറ്റ്  നിര്‍മാണങ്ങള്‍ തടഞ്ഞ് റവന്യൂ ഉത്തരവുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കണം

കൊച്ചി: കാര്‍ഷികാവശ്യങ്ങള്‍ക്ക് (agriculture needs)പട്ടയം (pattayam)നല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് ഹൈക്കോടതി(high court). ഈ ഭൂമിയില്‍ ക്വാറികള്‍ പാടില്ല, റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മാണങ്ങളും ഹൈക്കോടതി തടഞ്ഞു. മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിപതിച്ചു നല്‍കൽ നിയമത്തിന്റെ ലംഘനം
കാര്‍ഷിഭൂമിയിലെ മറ്റ്  നിര്‍മാണങ്ങള്‍ തടഞ്ഞ് റവന്യൂ ഉത്തരവുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കണം. ഭൂമി തരംമാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 

സംയുക്ത സർവേക്ക് ടെണ്ടർ വിളിച്ച് കെ-റെയിൽ, 'പൂർണമായും ജിപിഎസ് സർവേ മതി'


തിരുവനന്തപുരം: സിൽവര്‍ലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സര്‍വേ നടത്താൻ ടെണ്ടര്‍ വിളിച്ച് കെ-റെയിൽ. കല്ലിടൽ വേണ്ടെന്നും പൂര്‍ണമായും ജിപിഎസ് ഉപയോഗിച്ച് സര്‍വേ പൂര്‍ത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. സിൽവര്‍ലൈൻ പദ്ധതിക്ക് വേണ്ടി റെയിൽവെയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സര്‍വേ നടത്തേണ്ടത്. സിൽവര്‍ലൈൻ കടന്ന് പോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്.

രണ്ട് മാസത്തിനകം സര്‍വെ പൂര്‍ത്തിയാക്കണമെന്നും കല്ലിടൽ വേണ്ടെന്നും ടെണ്ടറിൽ വ്യവസ്ഥയുണ്ട്. പൂര്‍ണമായും  ജിപിഎസ് സംവിധാനം ഉപയോഗിക്കണമെന്നതാണ് നിർദേശം. കെ റെയിലിന്റെയും ദക്ഷിണ റെയിൽവെയുടേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം ഏജൻസി സര്‍വെ  നടത്തേണ്ടത് എന്നതും വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

കഴിഞ്ഞ ഡിസംബറിലാണ് റെയിൽവെ ബോര്‍ഡുമായി കെ-റെയിൽ അധികൃതര്‍ ആശയവിനിമയം നടത്തിയത്. റെയിൽവെ ബോര്‍ഡിന് മുന്നിൽ ഡിപിആര്‍ അവതരിപ്പിച്ചപ്പോൾ സംയുക്ത സര്‍വേ എന്ന ആശയം ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരുന്നു. അതേസമയം സര്‍വേ തീരുമാനിച്ച് 5 മാസം കഴിഞ്ഞ ശേഷമാണ് കെ-റെയിൽ ടെണ്ടര്‍ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക്  കടക്കുന്നത്

PREV
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍