പിവി അൻവറിന് തിരിച്ചടി, ജനകീയ യാത്രയിൽ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കെടുക്കില്ല  

Published : Jan 03, 2025, 12:53 PM IST
പിവി അൻവറിന് തിരിച്ചടി, ജനകീയ യാത്രയിൽ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കെടുക്കില്ല  

Synopsis

ഇന്നുമുതൽ അഞ്ചാം തീയതി വരെ വന നിയമ ഭേദഗതി ബില്ലിനെതിരെ വയനാട് പാർലമെൻറ് മണ്ഡലത്തിലാണ് അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്.

കൽപ്പറ്റ : വന നിയമ ഭേദഗതിക്കെതിരായ പി വി അൻവറിന്റെ ജനകീയ യാത്രയ്ക്ക്  തിരിച്ചടി. വയനാട്ടിലെ യാത്രയിൽ കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അൻവർ പ്രഖ്യാപിച്ചിരുന്നത്. പങ്കെടുക്കുമെന്ന് അറിയിച്ചിട്ടില്ലെന്നും അൻവറുമായി സഹകരണത്തിന് തയ്യാറല്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാടെന്നും വയനാട് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഇന്നുമുതൽ അഞ്ചാം തീയതി വരെ വന നിയമ ഭേദഗതി ബില്ലിനെതിരെ വയനാട് പാർലമെൻറ് മണ്ഡലത്തിലാണ് അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് യാത്ര. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്  പൊതുയോഗത്തോടെ തുടങ്ങുന്ന യാത്രയുടെ ഉദ്ഘാടനം  ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ നിർവഹിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ ,ലീഗ് നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ താൻ പങ്കെടുക്കുമെന്ന് വാക്ക് നൽകിയിട്ടില്ലെന്നും ക്ഷണിച്ച വിവരം അറിയിച്ചപ്പോൾ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചതെന്നും ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ പറഞ്ഞു. പാർട്ടി നിലപാട് എന്തായാലും അത് അനുസരിക്കുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎയും വ്യക്തമാക്കി. പരിപാടിയിലേക്ക് ക്ഷണിച്ചിരുന്ന ലീഗ് നേതാക്കളും സഹകരിക്കേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.  

തദ്ദേശഭരണ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ വയനാട് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത് .യുഡിഎഫ് നേതാക്കളെ പരിപാടികളിലെക്ക് ക്ഷണിച്ച് യുഡിഎഫുമായി അടുക്കാനുള്ള ശ്രമവും അൻവർ നടത്തുന്നുണ്ട്. എന്നാൽ പരിപാടികളിൽ പങ്കെടുക്കേണ്ടെന്ന യുഡിഎഫ് നിലപാട് അൻവറിന് ക്ഷീണം ആയിരിക്കുകയാണ്.   

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ വിശദ പരിശോധന തുടങ്ങി
​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും