കെപിസിസി അധ്യക്ഷനിൽ ഒറ്റപ്പേരിലേക്കെത്തുന്നില്ല, ഹൈക്കമാൻഡ് നേതൃത്വം ഇടപെടുന്നില്ല, സമവായമായില്ലെങ്കിൽ സണ്ണി ജോസഫ് തുടരും

Published : Nov 13, 2026, 09:56 AM IST
congress leades

Synopsis

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ സമവായമായില്ല. തർക്കം നിലനിൽക്കുന്നതിനാൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം തുടരാനാണ് ഹൈക്കമാൻഡ് തീരുമാനം. ദേശീയ നേതൃത്വത്തിന്റെ തിരക്കുകൾ കാരണം അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾ ഇനിയും നീളും.

ദില്ലി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും. അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

സംസ്ഥാന മന്ത്രിസഭാ പദവി വഹിക്കുന്നതിനൊപ്പം അധ്യക്ഷ സ്ഥാനവും സണ്ണി ജോസഫ് വഹിക്കുന്നതിൽ പ്രശ്നമല്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. കർണ്ണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി കെ. ശിവകുമാറും, തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷ സ്ഥാനങ്ങൾ ഒരുമിച്ച് വഹിച്ച മുൻ മാതൃകകൾ ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം.

അതേസമയം, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനവും രാഹുൽ ഗാന്ധിയുടെ യാത്രയും കാരണം ദേശീയ നേതൃത്വം തിരക്കിലായതിനാൽ കേരളത്തിലെ അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത. സംയുക്തമായി എല്ലാവർക്കും സ്വീകാര്യമായ ഒരു പേരിലേക്ക് എത്താതെ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് പാർട്ടിയിൽ പുതിയ വിഭാഗീയതയ്ക്ക് വഴിവെക്കുമെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
'17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ട്', മൊഴി വീണ്ടുമെടുത്തു