'17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ട്', മൊഴി വീണ്ടുമെടുത്തു

Web Desk   | ANI
Published : Nov 13, 2026, 09:22 AM IST
cheranalloor accident case

Synopsis

ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ 17കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. അച്ഛനറിയാതെ മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു. അമിതവേഗത്തിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയാണ് വാഹനം ഓടിച്ചതെന്നാണ് ആരോപണം.

കൊച്ചി : ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ മൊഴി അന്വേഷണം സംഘം വീണ്ടും രേഖപ്പെടുത്തി. ഇന്നലെയാണ് മൊഴി എടുത്തത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം. കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും 17 കാരൻ സമ്മതിച്ചു. വാഹനമോടിച്ച കാര്യം അച്ഛൻ അറിഞ്ഞിരുന്നില്ലെന്നും അച്ഛൻ അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചതെന്നുമാണ് 17കാരൻ മൊഴി നൽകിയത്. സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട്‌ നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെ 2.20 ന് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മഴയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം അമിതവേഗത്തിലാണ് 17 കാരൻ കാർ ഓടിച്ചിരുന്നത്. ഒരു കൈകൊണ്ട് സ്റ്റിയറിങ് പിടിച്ചും മറ്റേ കൈകൊണ്ട് മൊബൈൽ ഫോണിൽ സ്പീഡോമീറ്റർ ദൃശ്യങ്ങൾ പകർത്തിയുമാണ് വാഹനം ഓടിച്ചതെന്ന് കോടതിയിൽ നൽകിയ ഹർജിയിൽ മരിച്ച ജയബാലക‍ൃഷ്ൻന്റെ മക്കൾ ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപിസിസി അധ്യക്ഷനിൽ ഒറ്റപ്പേരിലേക്കെത്തുന്നില്ല, ഹൈക്കമാൻഡ് നേതൃത്വം ഇടപെടുന്നില്ല, സമവായമായില്ലെങ്കിൽ സണ്ണി ജോസഫ് തുടരും
അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്