2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, വിശദമായ ചോദ്യം ചെയ്യൽ നടന്നില്ല

Published : Oct 12, 2024, 01:18 PM ISTUpdated : Oct 12, 2024, 02:15 PM IST
2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ഫോൺ, ഐപാഡ്  എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, വിശദമായ ചോദ്യം ചെയ്യൽ നടന്നില്ല

Synopsis

2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ്

തിരുവനന്തപുരം: ബലാതാസംഗ കേസില്‍ നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല.2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോൺ എന്നിവ കൈവശ മില്ലെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചു.എസ്പി മെറിൻ ജോസഫ് പ്രാഥമികമായ വിവരങ്ങൾ ചോദിച്ചു..വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലന്ന് SIT വ്യക്തമാക്കി,

2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ് പറഞ്ഞു.തിയറ്ററിൽ വച്ച് കണ്ടതല്ലാതെ ഹോട്ടലിലേക്ക് വിളിച്ചിട്ടില്ല.ഹോട്ടലിൽ വച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന മൊഴി ആവർത്തിച്ചു.സിദ്ദിഖ് ഇന്ന് ബാങ്ക് അക്കൌണ്ട് രേഖകൾ കൈമാറി. നാല് അക്കൌണ്ട് വിവരങ്ങളാണ് ഇന്ന് പോലിസ് ആവശ്യപ്പെട്ട പ്രകാരം. കൈമാറിയത് . മൊഴി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇനി സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷമേ സിദ്ദിഖിന്‍റെ  കാര്യത്തിൽ തുടർ നടപടി ഉണ്ടാകൂ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, മറ്റു കുട്ടികള്‍ കൊറിയൻ ഭ്രമത്തിൽ വീണിട്ടുണ്ട്'; 16കാരിയുടെ മരണത്തിൽ പൊലീസിനെതിരെ അധ്യാപകൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടന്നാക്രമിച്ച് അഖിൽ മാരാർ; പാമ്പിനെ സഞ്ചിയിലിട്ട് പോയാലുള്ള അവസ്ഥ വരാതിരിക്കട്ടെ എന്ന് പോസ്റ്റ്