ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ലെന്ന് പാളയം ഇമാം, ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്നും അറിയിപ്പ്

Published : May 17, 2026, 08:50 PM IST
bakrid 2026

Synopsis

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ച ആഘോഷിക്കുമെന്ന് പാളയം ഇമാം അറിയിച്ചു. മെയ് 18-ന് ദുൽഖഅദ് 30 പൂർത്തീകരിച്ച്, മെയ് 19-ന് ദുൽഹജ്ജ് മാസം ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു. മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല നെയ്യ് അഴിമതി: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഓണം കളറാക്കിക്കോളീൻ മക്കളെ; വിദ്യാർഥികൾക്ക് സന്തോഷവാർത്ത, സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്