പെട്രോളിൽ എഥനോളിന്റെ അളവറിയാൻ കേരളത്തിലും പരിശോധന, 4 ജില്ലകളിൽ സാമ്പിളുകൾ ശേഖരിച്ചു; ജനങ്ങൾക്ക് സത്യമറിയാനാകുമെന്ന് മന്ത്രി; ദേശീയ തലത്തിലും ആകാംക്ഷ

Published : Nov 09, 2026, 12:47 PM IST
Ethanol Check

Synopsis

കർണാടകയ്ക്ക് പിന്നാലെ പെട്രോളിലെ എഥനോളിന്റെ അളവറിയാൻ കേരളത്തിലും പരിശോധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി 6 സാമ്പിളുകൾ ശേഖരിച്ചു. ജനങ്ങളുടെ ആശങ്കയകറ്റാനാണ് നടപടിയെന്നും ഫലം വന്ന ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി

തിരുവനന്തപുരം: പെട്രോളിൽ എഥനോളിന്‍റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി. കർണാടകയില്‍ എഥനോൾ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളിൽ പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം. മുൻവിധിയോടെയുള്ള പരിശോധന അല്ലെന്നും എന്നാൽ എഥനോള്‍ കൂടുതൽ ഉണ്ടെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജനങ്ങൾക്ക് സത്യം അറിയാം

കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ 31 ശതമാനം വരെ എഥനോൾ പെട്രോളിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വി ഡി സതീശനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും തമ്മില്‍ ചർച്ച നടത്തി കേരളത്തിൽ പരിശോധനയ്ക്ക് തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കാകും തുടർ നടപടി. എഥനോള്‍ അളവ് കൂടുതലുണ്ടെങ്കിൽ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. ഇക്കാര്യം മന്ത്രി അനൂപ് ജേക്കബ് തന്നെ വ്യക്കമാക്കി. പെട്രോളിൽ എഥനോൾ കലർത്തുന്നതിൽ നേരത്തെ തന്നെ വിമർശനമുണ്ട്. മൈലേജ് കുറയുന്നു, വാഹന തകരാർ സംഭവിക്കുന്നു തുടങ്ങി പരാതികളുണ്ടെന്നും മന്ത്രി വിവരിച്ചു. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കലാണ് പ്രധാനം. അതിനാണ് സാംപിൾ പരിശോധന നടത്തുന്നതെന്നും പരിശോധന ഫലം വരുമ്പോൾ സത്യം അറിയാനാകുമെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.

ദേശീയ തലത്തിലും നിർണായകം

അതേസമയം എഥനോള്‍ അളവ് കൂടുതലെന്നുള്ള കർണാടകയുടെ കണ്ടെത്തൽ ദേശീയതലത്തിൽ തന്നെ തർക്കത്തിന് വഴി വച്ചിട്ടുണ്ട്. കർണാടക സർക്കാരിന്‍റെ പരിശോധന ഫലത്തെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. പെട്രോളിയം കമ്പനികളും തള്ളിയിട്ടുണ്ട്. അളവ് ശാസ്ത്രീയമല്ലെന്ന വിമർശനമാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്. അതിനാൽ തന്നെ കേരളത്തിലെ പരിശോധന ഫലം എന്താണെന്നറിയാൻ ദേശീയതലത്തിലും ആകാംക്ഷയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈംബ്രാഞ്ച്
ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി 5 വർഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് വീടൊരുക്കി കെ സി വേണുഗോപാൽ