
കോഴിക്കോട്: ഒന്നാം ക്‌ളാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസത്തെ നിലവാരം കൂട്ടാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കും. സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സംസ്ഥാന സർക്കാറിന്റെ നിലപാട്. മിനിമം മാർക്കില്ലാത്ത വിദ്യാർഥികൾക്ക് ഓറിയസ്റേഷൻ ക്ലാസ് നൽകും. കുട്ടിയെ തോൽപ്പിക്കില്ല. റാഗ്ഗിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. റാഗ്ഗിങ്ങ് വിരുദ്ധ സെല്ലുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കും. അംഗീകാരമില്ലാത്ത സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മാനദണ്ഡം പാലിക്കാത്തവർക്ക് അനുമതി നൽകില്ല.
തിരുവനന്തപുരത്തെ കുട്ടിയുടെ ആത്മഹത്യയിൽ ക്ലർക്ക് കുറ്റക്കാരനാണെന്ന് കണ്ട് നടപടി എടുത്തു. എറണാകുളത്ത് കുട്ടി ഫ്ലാറ്റിൽ നിന്നും ആത്മഹത്യ ചെയ്ത സംഭവവും ഗൗരവമായി കാണുന്നു. ഇതിലും ശക്തമായ നടപടി സ്വീകരിച്ചു. മാനേജ്മെന്റ് സ്കൂളുകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ചില സർക്കാർ സ്കൂളുകളിലും പ്രശ്നം ഉണ്ട്. കുട്ടി ചാടിയ സ്കൂളിന് എൻ ഒ സി ഉണ്ടായിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സെക്കൻഡ് ഹാൻഡ് സ്മാര്‍ട്ട്ഫോൺ വാങ്ങുന്നതിലെ അപകടസാധ്യതകൾ, മുന്നറിയിപ്പുമായി കേരള പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam