'വന്ദേഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിൽ അന്തിമ തീരുമാനം ആയില്ല'; പികെ കൃഷ്ണദാസ്

Published : Apr 18, 2023, 05:26 PM IST
 'വന്ദേഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിൽ അന്തിമ തീരുമാനം ആയില്ല'; പികെ കൃഷ്ണദാസ്

Synopsis

ഷൊർണൂർ, ചെങ്ങന്നൂർ സ്റ്റോപ്പുകൾ വേണം എന്ന ആവശ്യം ന്യായമാണ്. എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചാൽ ഇനിയും സമയം വൈകും. കൂടുതൽ വണ്ടികൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ഇടങ്ങളിൽ വന്ദേ ഭാരത് എത്തുമെന്നും പികെ കൃഷ്ണ​ദാസ് പറഞ്ഞു. 

ദില്ലി: വന്ദേഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് റെയിൽവേ പാസഞ്ചർ അമനിട്ടീസ് കമ്മറ്റി ചെയർമാൻ പികെ കൃഷ്ണദാസ്. നിലവിൽ 8 സ്റ്റോപ്പുകൾ ആണുള്ളത്. ഷൊർണൂർ, ചെങ്ങന്നൂർ സ്റ്റോപ്പുകൾ വേണം എന്ന ആവശ്യം ന്യായമാണ്. എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചാൽ ഇനിയും സമയം വൈകും. കൂടുതൽ വണ്ടികൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ഇടങ്ങളിൽ വന്ദേ ഭാരത് എത്തുമെന്നും പികെ കൃഷ്ണ​ദാസ് പറഞ്ഞു. 

സമയ ലാഭം ഇല്ലെന്ന വിമർശനങ്ങൾക്ക് അടിസ്ഥാനം ഇല്ല. വളവുകൾ നിവർത്തിയാൽ അഞ്ചരമണിക്കൂർ കൊണ്ട് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ യാത്ര സാധ്യമാകുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. 
 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്