
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതി നിര്‍ദേശം നല്‍കി. നാളെ കോടതിയില്‍ ഹാജരാക്കണം. വിപിൻ ലാലിനെ വിട്ടയച്ചതിന്‍റെ രേഖകളുമായി കോടതിയില്‍ ഹാജരാകാന്‍ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാപ്പുസാക്ഷിയായ വിപിന്‍ലാൽ വിചാരണയ്ക്ക് മുമ്പ് ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് കോടതി വിശദമായ വാദം ഇന്നലെ കേട്ടിരുന്നു.
വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ് ചട്ടം. എന്നാൽ വിയ്യൂർ ജയിലിൽ കഴിയവേ വിപിൻ ലാൽ പുറത്തിറങ്ങിയത് പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് വിയ്യൂർ ജയിൽ സൂപ്രണ്ടിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam