സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് നിയമനം; എങ്ങുമെത്താതെ പൊലീസ് അന്വേഷണം

By Web TeamFirst Published Oct 10, 2020, 10:30 AM IST
Highlights

സ്വപ്നയ്ക്ക് നിയമനം നൽകാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇടപെട്ടുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. പ്രതികളെ ആരെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ജൂലൈ 13നാണ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തത്. 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കി ജോലി സമ്പാദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതികളെ ആരെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ജൂലൈ 13നാണ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തത്. 

സ്പെയസ് പാർക്ക് ഓപ്പറേഷൻ മാനേജർ തസ്തികക്കു വേണ്ടിയാണ് സ്വപ്ന വ്യാജരേഖ നൽകിയത്. സ്വപ്ന നൽകിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ഡോ.ബാബാ സാഹിബ് അബേദ്കർ സർവ്വകലാശാല സ്ഥിരീകരിച്ചിരുന്നു. പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളും കേസിൽ പ്രതികളാണ്. സ്വപ്നയ്ക്ക് നിയമനം നൽകാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇടപെട്ടുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. സ്വപ്നയെയോ ശിവശങ്കറിനെയോ പ്രൈസ് വാട്ടർ കൂപ്പർ ഉദ്യോഗസ്ഥരെയോ കേസിൽ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

സ്വപ്നയ്ക്ക് ശമ്പളമായി നൽകിയത് 20 ലക്ഷം രൂപയാണെന്ന് കെഎസ്ഐഎൽ വ്യക്തമാക്കിയിരുന്നു. കേസിൽ സർക്കാർ ഇതുവരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. 
 

click me!