'വിഴിഞ്ഞം സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല,ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല ,കോടതികളും കണ്ണ് തുറന്ന് കാണണം'

Published : Aug 26, 2022, 12:10 PM ISTUpdated : Aug 26, 2022, 12:13 PM IST
'വിഴിഞ്ഞം സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല,ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല ,കോടതികളും കണ്ണ് തുറന്ന് കാണണം'

Synopsis

നിലപാടിലുറച്ച് ലത്തീന്‍ അതിരൂപത.അദാനിക്ക് അടിയറവ് പറയരുത്.നഗരമധ്യത്തിലെ അടച്ചിട്ട മുറികളിൽ ഇരുന്ന് ഈ പ്രശ്നം പഠിക്കാനാവില്ല. സർക്കാരിന്‍റെ  സമീപനം തെറ്റെന്നും ആക്ഷേപം 

തിരുവനന്തപുരം: വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും : ഇത് നിലനിൽപ്പിന്‍റെ  പ്രശ്നം ആണെന്നും  സമരസമിതി കണ്‍വീനര്‍  ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വ്യക്തമാക്കി. സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പോലീസ് നോക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അതേ പടി അംഗീകരിക്കാനാകില്ല.ഇവിടെ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല.കോടതികളും കണ്ണ് തുറന്ന് കാണണം.കോടതികൾ കുറേകൂടി മനുഷികമായി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.അദാനി ഗ്രൂപ്പ് തുടക്കം മുതൽ എല്ലാവരെയും പറ്റിച്ചു.സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല. ഒരു അനിഷ്ട സംഭവും ഉണ്ടായിട്ടില്ല.അദാനിക്ക് അടിയറവ് പറയരുത്.നഗരമധ്യത്തിലെ അടച്ചിട്ട മുറികളിൽ ഇരുന്ന് ഈ പ്രശ്നം പഠിക്കാനാവില്ല. സർക്കാരിന്‍റെ  സമീപനം തെറ്റെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന്  ഹൈക്കോടതി ഇന്ന് നിർദേശം നല്‍കിയിരുന്നു.വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.11 ദിവസമായി തുടരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി ഇനി  തിങ്കളാഴ്ച പരിഗണിക്കും.എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

. സമരം കരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്നു അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്..ദേശീയ പ്രാധാന്യം ഉള്ള പദ്ധതി 7 ദിവസമായി മുടങ്ങി നിൽക്കുകയാണ്.പ്രശ്നം പരിഹരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.കേന്ദ്ര സർക്കാർക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി..CISF സുരക്ഷ ആവശ്യം ഇല്ല.പ്രശ്ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സംസ്ഥാനം CISF സുരക്ഷ ആവശ്യപ്പെടണം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി,.പദ്ധതി തടസപ്പെടുത്തുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമെന്ന് അദാനിപോര്‍ട്ട് ചൂണ്ടിക്കാട്ടി.ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന്  ഹൈക്കോടതി നിർദേശം നല്‍കി..വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും.എതിർകക്ഷികൾക്ക് നോട്ടീസ്.അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം