'ഒരിക്കലും പറയാൻ പാടില്ലാത്തത് പറഞ്ഞു'; പിണറായിയോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി

Published : Dec 29, 2023, 09:46 AM ISTUpdated : Dec 29, 2023, 11:11 AM IST
'ഒരിക്കലും പറയാൻ പാടില്ലാത്തത് പറഞ്ഞു'; പിണറായിയോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി

Synopsis

2014ൽ ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗം ഉപയോഗിച്ചാണ് പിണറായി അധിക്ഷേപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു. അത് മുഖ്യമന്ത്രിയുടെ ശൈലിയാണ്. അതിന് ജനം മറുപടി നൽകിയതാണെന്നും എൻ. കെ. പ്രേമചന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: പിണറായി വിജയനോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം.പി. 2014ൽ ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗം ഉപയോഗിച്ചാണ് പിണറായി അധിക്ഷേപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു. അത് മുഖ്യമന്ത്രിയുടെ ശൈലിയാണ്. അതിന് ജനം മറുപടി നൽകിയതാണെന്നും എൻ. കെ. പ്രേമചന്ദ്രൻ പറഞ്ഞു. 

പിണറായിയുടെ പ്രവർത്തന രീതിയോടും ശൈലിയോടും പഴയേതിനേക്കാൽ അതിശക്തമായ വിയോജിപ്പാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയമായ എതിർപ്പ് തുടരുമെന്നും എൻ.കെ പ്രേമചന്ദ്രൻ ഫേസ് ദി പീപ്പിളിൽ പറഞ്ഞു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയൻ എൻ കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്. പിണറായിയുടെ പരാമ‌ർശം പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങ‌ൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്കിടയിലും പരാമർശത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പിണറായി. 

തലശ്ശേരിയിൽ കാറിന്റെ പിന്‍സീറ്റിൽ നിന്ന് പെട്ടി മോഷണം, സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകി ഡോക്ടർ

താൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?വെന്നാണ് 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ കൊല്ലത്ത് ചോദിച്ചത്. പരാമർശം തിരുത്താനോ പിൻവലിക്കാനോ തയ്യറാവാതെ രൂക്ഷമായി വിമർശിക്കുകയാണ് പിണറായി ചെയ്തത്. 

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന