ക്യാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ ഹർജി തള്ളി, അഭിമന്യു കേസിൽ രഹസ്യ വിചാരണയില്ല

Published : Sep 22, 2026, 12:22 PM IST
Abhimanyu murder case

Synopsis

ക്യാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ഇല്ല. കേസിലെ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. വിചാരണ ഒക്ടോബർ 15 ന് ആരംഭിക്കും. മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും കോടതിയിൽ പ്രവേശനം നിഷേധിക്കണം എന്ന പ്രതികളുടെ ആവശ്യം ജഡ്ജി കെ.കെ. ബാലകൃഷ്ണൻ തള്ളി. വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ക്യാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒക്ടോബർ 15 മുതൽ കേസിന്റെ പരസ്യ വിചാരണ ആരംഭിക്കും. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു (20) കോളേജ് ഹോസ്റ്റലിന് സമീപം കുത്തേറ്റു മരിക്കുന്നത്. കാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ , പ്രവർത്തകരായ 16 പ്രതികളാണ് കേസിൽ നേരിട്ട് വിചാരണ നേരിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറി വഞ്ചനാ കേസ്: ചോറ്റാനിക്കര കോടതിയിൽ നിന്ന് വയനാട്ടിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശം; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ആശ്വാസം
അബ്‌കാരി കേസിൽ ആൻ്റോ ആഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം