
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിലവിൽ അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി. എൻഐഎയ്ക്ക് കേരളത്തിൽ ബ്രാഞ്ച് ഉള്ളതിനാൽ വിവരശേഖരണം നടത്താറുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ എൻഐഎ അന്വേഷിക്കാറില്ല. നിർദ്ദേശം ലഭിക്കാതെ എൻഐഎ നേരിട്ട് അന്വേഷണം ഏറ്റെടുക്കാറില്ലെന്നും എൻഐഎ വ്യക്തമാക്കി.
വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടോയെന്നതിൽ എൻഐഎ അന്വേഷണം തുടങ്ങിയെന്നായിരുന്നു നേരത്തെ വന്ന വാർത്ത. എൻഐഐ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാൽ വിഴിഞ്ഞം സംഘർഷത്തിൽ തീവ്രവാദ ബന്ധമുള്ളതായി ഇപ്പോള്‍ വിവരമില്ലെന്ന് വിഴിഞ്ഞം സ്പെഷൽ ഓഫീസര്‍ ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam