
ഇടുക്കി: പ്രാഥമിക ചികിൽസക്ക് പോലും സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ പതിനായിരകണക്കിനാളുകള്‍. കെട്ടിടമുണ്ടായിട്ടും കിടത്തിചികില്‍സ തുടങ്ങാത്തതും ഡോക്ടർമാർ കൃത്യമായി ഡ്യൂട്ടി ചെയ്യാത്തതുമാണ് വെല്ലുവിളി. കിടത്തിചികില്‍സ തുടങ്ങണണെങ്കില്‍ ആവശ്യത്തിന് തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം
128 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മറയൂർ പഞ്ചായത്തിലെ ജനസംഖ്യ ഇരുപതിനായിരത്തിലധികം. 97 ചതുരശ്ര കിലോമീറ്ററുള്ള തൊട്ടടുത്ത കാന്തല്ലൂര്‍ പഞ്ചായത്തിലും ഇത്രയധികം വരും ജനസഖ്യ. ജനസഖ്യയുടെ 50 ശതമാനത്തോളം ആദിവാസികള്‍. മൊത്തം ജനസഖ്യയില്‍ പകുതിയോളം ദാരിദ്രരേഖക്ക് താഴെയുള്ളവരാണ്. ഇങ്ങനെയുള്ള ഇവിടെയാണ് ചികിൽസക്കുപോലും പാവം ജനങ്ങൾ ബുദ്ധിമുട്ടുന്നത്.
മറയൂരില്‍ മാത്രം 250 ഒപിയാണ് പ്രതിദിന കണക്ക്, കാന്തല്ലൂരിലത് 120. മറയൂരില്‍ മൂന്നും കാന്തല്ലൂരില്‍ ഒരു ഡോക്ടറും കണക്കിലുണ്ടെങ്കിലും രണ്ടിടത്തുമായി മിക്കപ്പോഴും ഡ്യൂട്ടിയിലുണ്ടാവുക ഒരാള്‍ മാത്രമാണ്. നാല് മണിക്ക് ശേഷം ഒരു ഡോക്ടർ പോലും ഡ്യൂട്ടിയിലില്ല.
കിടത്തിചികില്‍സക്കായി അടിമാലിയിലെത്തണമെങ്കില്‍ 80 കിലോമീറ്ററിലേറെ സഞ്ചരിക്കണം. രാത്രിയില്‍ രോഗം കൂടിയാലാണ് വെല്ലുവിളി. സ്വകാര്യ ആശുപത്രിയെ അശ്രയിക്കാൻ സാമ്പത്തികമില്ലാത്തവര്‍ പുലർച്ച വരെ കാത്തിരിക്കണം
മറയൂരില്‍ കിടത്തിചികില്‍സക്കായി ആശുപത്രി പണിതിട്ട് വര്‍ഷം 10 വര്‍ഷം കഴിഞ്ഞു. ഇതുവരെ ഡോക്ടർമാരെ നിയമിച്ച് പ്രവര്‍ത്തനം തുടങ്ങിയില്ല. തല്‍കാലത്തേക്ക് രാത്രികാലങ്ങളില്‍ ഡോക്ടമാരുടെ സേവനം ഫോണിലെങ്കിലും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam