
കോഴിക്കോട്: സംസ്ഥാന ബിജെപിയിൽ സംഘടനാപരമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ജനറൽ സെക്രട്ടറി എംടി രമേശ്. പാർട്ടിയുടെ ഉയർച്ചയ്ക്ക് വേണ്ടിയുള്ള തിരുമാനങ്ങളാണ് കേന്ദ്ര കമ്മിറ്റി എടുത്തിട്ടുള്ളത്. അഭിപ്രായ വ്യത്യാസങ്ങളൊന്നും പാർട്ടിയുടെ ഏതെങ്കിലും ഫോറത്തിൽ ആരും ഉന്നയിച്ചിട്ടില്ല. ഓരോ സംസ്ഥാന ഘടകത്തിന്റെയും ആഗ്രഹമനുസരിച്ചല്ല കേന്ദ്ര ഭാരവാഹികളെ തിരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ യുഡിഎഫ് നേതാക്കളും സ്വർണക്കടത്ത് കേസിൽ കുടുങ്ങുമെന്ന് എംടി രമേശ് പറഞ്ഞു. കോഴിക്കോട് നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പ്രതിരോധത്തിനായല്ല സംസ്ഥാന സർക്കാർ 144 പ്രഖ്യാപിച്ചത്. സർക്കാരിനെതിരെയുള്ള സമരങ്ങളെ അടിച്ചമർത്താനാണ്. സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ പങ്കാളിത്തം പകൽപോലെ വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന തെളിവുകൾ. ഇനിയും കൂടുതൽ തെളിവുകൾ പുറത്തു വരാനിക്കുന്നതേയുള്ളൂ. വരും ദിവസങ്ങൾ യുഡിഎഫിനും അത്ര ഗുണകരമായിരിക്കില്ലെന്നും എം ടി രമേശ് കോഴിക്കോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam