
തൊടുപുഴ : അടിമാലി പഞ്ചായത്തിന്റെ കൈവശമുള്ള 18 സെന‍്റ് ഭൂമി മുന്‍മന്ത്രി ടി യു കുരുവിളക്ക് വിട്ടു നല്‍കാനുള്ള ഇടത് ഭരണസമിതിയൂടെ തീരുമാനം റദ്ദാക്കി. പഞ്ചായത്ത് ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. വിട്ടു നല്‍കാനുള്ള നീക്കം വിവാദമായതോടെ ബോര്‍ഡ് യോഗത്തില്‍ ഇടതംഗങ്ങളും റദ്ദാക്കുന്നതിനെ പിന്തുണച്ചു.
അടിമാലി പഞ്ചായത്ത് ഓഫീസ്‍ നില്‍ക്കുന്ന ഒന്നരയേക്കർ സ്ഥലം വിലക്ക് നല്‍കിയത് മുന്‍ മന്ത്രി ടിയു കുരുവിളയാണ്. 1988 ല്‍ ഈ ഭൂമി വിലക്ക് നല്‍കുമ്പോള്‍ 18.5 സെന്‍റ് സ്ഥലം പഞ്ചായത്ത് അധികമായി കൈവശപെടുത്തിയെന്നാണ് കുരുവിളയുടെ ആരോപണം. അധികമായി കൈവശപെടുത്തിയ ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 2019 തില്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇടത് ഭരണസമിതിയാണ് തീരുമാനമെടുത്തത്. ഭൂമി വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ അവിശ്വാസത്തിലൂടെ ഇടത് ഭരണസമിതിയെ അട്ടിമറിച്ച് യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് ഈ തീരുമാനം പുറത്തറിയുന്നത്. പഞ്ചായത്തംഗങ്ങളുടെ യോഗം തീരുമാനം റദ്ദാക്കി. റദ്ദാക്കാനുള്ള തീരുമാനത്തെ ഇടതുമുന്നണി എതിര്‍ത്തില്ല.
എന്നാൽ ഭൂമി വിട്ട് നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കുകയാണ് ചെയ്തതെന്നുമാണ് ഇടത് മുന്നണിയുടെ വിശദികരണം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും യുഡിഎഫ് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ടി യു കുരുവിള തന്‍റേതെന്ന് അവകാശപ്പെടുന്ന ഭൂമി അടിമാലി ടൗണിലെ രണ്ടുകോടിയോളം രൂപ മതിക്കുന്ന സ്ഥലമാണ്.
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്‍റ് ഇന്നുണ്ടാകില്ല; നാളത്തേക്ക് മാറ്റി
വാളയാറില്‍ അനധികൃത അരികടത്തലിന് സിപിഎം നേതാക്കളും; 100 ക്വിന്‍റല്‍ വരെ ദിവസവും കടത്തിത്തരാമെന്ന് വാഗ്ദാനം
റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് കേരള അതിര്‍ത്തിയായ വാളയാര്‍. ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സിപിഎമ്മിന്‍റെ പുതുശേരി പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ട് കുമാറും പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ശിവയുമാണ്. എത്ര ക്വിന്‍റല്‍ അരിവേണമെങ്കിലും സുരക്ഷിതമായി പാലക്കാട് ജില്ല കടത്തിത്തരാമെന്നാണ് ഇരുവരുടേയും വാഗ്ധാനം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് കടത്തെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര . കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam