
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികൾ എല്ലാം സംതൃപ്തരാണ്.
നിർബന്ധ വിആർഎസ് കെ എസ് ആർ ടി സി യിൽ ഉണ്ടാകില്ല. കെ എസ് ആർ ടി സി യിൽ സ്വകാര്യവത്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.
കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം ആണ്. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബർ മുതൽ ഈ ആനുകൂല്യം എടുത്തു കളഞ്ഞു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു.ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു
'അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കും'; കെഎസ്ആര്‍ടിസി കണ്‍സഷന്‍ പരിമിതമാക്കിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam