
തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോൾ സമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി. സർക്കാറിന്‍റെ പിടിവാശിയിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി. സമരക്കാർ നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
സർക്കാറിന്‍റെ നാലുവര്‍ഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയാണ് ആശമാരുടെ സമരം ചോദ്യമായി എത്തിയത്. ഇനിയൊരു ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമരപ്പന്തലിൽ 100 പന്തം കൊളുത്തിയാണ് ആശാ പ്രവർത്തകർ ഇന്ന് പ്രതിഷേധിച്ചത്. ആശമാരുടെ ധർമ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലിൽ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam