എളമരം കടവ് പാലം; 'ഉദ്ഘാടനത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ല'- മന്ത്രി മുഹമ്മദ് റിയാസ്

Published : May 23, 2022, 10:19 AM ISTUpdated : May 23, 2022, 11:04 AM IST
എളമരം കടവ് പാലം; 'ഉദ്ഘാടനത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ല'- മന്ത്രി മുഹമ്മദ് റിയാസ്

Synopsis

സിആർഐഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിച്ചത്. നികുതിപ്പണത്തിൽ നിന്നാണ് കേന്ദ്രം ഫണ്ടനുവദിക്കുന്നത്. എങ്കിലും കേന്ദ്ര പ്രതിനിധികളെ വിളിക്കാൻ സംസ്ഥാന സർക്കാരിന് ഇഷ്ടക്കേടില്ലെന്നും പൊതുമരാമത്ത് മന്ത്രി

മലപ്പുറം- എളമരംകടവ് പാലം ഉദ്ഘാടനം സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. എളമരം കടവ് പാലം അടക്കം സിആർഐഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിര്‍മിച്ചത്. ഇത്തരം പദ്ധതികളുടെ ഉദ്ഘാടനത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ല. നികുതിപ്പണത്തിൽ നിന്നാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. എങ്കിലും കേന്ദ്ര പ്രതിനിധികളെ വിളിക്കാൻ സംസ്ഥാന സർക്കാരിന് ഇഷ്ടക്കേടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

 

എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി

ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യാനിരുന്ന, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി പ്രവർത്തകർ. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപിയെ ഒഴിവാക്കിതിലുള്ള പ്രതിഷേധമെന്നാണ് വിശദീകരണം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്നലെ വൈകിട്ട്  പ്രതിഷേധവുമായെത്തിയാണ് പാലം തുറന്നുകൊടുത്തത്. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ബിജെപിയെ പൂർണമായും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാലം തുറന്നുകൊടുത്തതെന്ന് വി കെ സജീവൻ പറഞ്ഞു.. പാലത്തിന്‍റെ ഒരുവശത്തേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകർ നാട മുറിച്ച് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു. തുടർന്ന് വാഹനങ്ങളുമായി പ്രവർത്തകർ പാലത്തിലൂടെ കടന്നുപോയി. ഇതിനു പിന്നാലെ നാട്ടുകാരും പാലത്തിൽ പ്രവേശിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ പാലത്തിൽ കയറിയ ആളുകളെ ഇറക്കി ബാരിക്കേഡുകൾ വെച്ച് ഇരുവശങ്ങളും അടച്ചു.

കേരളത്തെ കേന്ദ്ര സർക്കാർ അകമഴിഞ്ഞു സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്നും കേന്ദ്രത്തിനെതിരെ സ്ഥിരം കുറ്റപ്പെടുത്തലുകൾ മാത്രമാണുള്ളതെന്നും വി കെ സജീവൻ പറഞ്ഞു. ഓരോ പദ്ധതികൾ സമർപ്പിക്കുമ്പോഴും അനുഭാവപൂർണമായാണ് കേന്ദ്രം പരിഗണിക്കുന്നത്. 35 കോടി രൂപ ചെലവഴിച്ചാണ് എളമരംകടവ് പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. എന്നാൽ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സർക്കാരിന്‍റെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്തി മാന്യത കാണിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ബിജെപി വിരുദ്ധ വേദി സൃഷ്ടിച്ചാണ് പാലം ഉദ്ഘാടനം നിശ്ചയിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പാലം തുറന്നുകൊടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

Also read;കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന സംഭവം; നിര്‍മ്മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'