'പോസ്റ്റുകൾ നീക്കിയത് ആരും ആവശ്യപ്പെട്ടിട്ടല്ല'; വിശദീകരണവുമായി മെറ്റ

Published : Aug 15, 2026, 06:41 PM IST
Satheesan Meta

Synopsis

മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് മെറ്റയോട് ചോദിച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തിൽ കേരള പൊലീസ് വിശദീകരണം തേടിയിരുന്നു. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് മെറ്റയോട് ചോദിച്ചത്. നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ മെറ്റ എഐ ടൂൾ ഉപയോഗിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായാണ് സംഭവിച്ചതെന്നും വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുലർച്ചെ 2ന് പുറപ്പെട്ടു, ആറ് മണിക്ക് കോട്ടയത്തെത്തി; 3 മണിക്കൂർ നീണ്ട കാത്തിരിപ്പ് വെറുതെയായില്ല; നേരത്തെ തുറന്ന ബാർ പൂട്ടിച്ച് വിജിലൻസ്
കൈക്കൂലി കേസ്; രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി മറിഞ്ഞത് ലക്ഷങ്ങൾ, 6 റെയിൽവേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു