കോഴിക്കോട് ട്രെയിൻ ആക്രമണം: എടിഎസ് കസ്റ്റഡിയിൽ ആരുമില്ലെന്ന് ഐജി പി വിജയൻ

Published : Apr 03, 2023, 07:21 PM ISTUpdated : Apr 03, 2023, 07:22 PM IST
കോഴിക്കോട് ട്രെയിൻ ആക്രമണം: എടിഎസ് കസ്റ്റഡിയിൽ ആരുമില്ലെന്ന് ഐജി പി വിജയൻ

Synopsis

മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്.

മലപ്പുറം : കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ കസ്റ്റഡിയിൽ ആരുമില്ലെന്ന് എടിഎസ് (ആന്റി ടെററിസം സ്ക്വാഡ്) ഐജി പി വിജയൻ. 18 അം​ഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്.

സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാ​ഗമായിട്ടാണ് പ്രത്യേക അന്വേഷണ  സംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. 

എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അപകടമുണ്ടായ രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു. ഡി1, ഡി2 ബോ​ഗികളിലാണ് പരിശോധന നടത്തുന്നത്. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ട്. റെയിൽവേ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. 

Read More : എലത്തൂർ ട്രെയിൻ ആക്രമണം; ബോഗികളിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നു

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും