'ആരുംആരോടും കടക്ക്പുറത്ത് പറയരുത്.അതാണ് കോൺഗ്രസ് നിലപാട്'സെക്രട്ടേറിയറ്റിലെ പ്രവേശനവിലക്കിനെതിരെയും സമരം വേണം'

Published : Nov 08, 2022, 12:58 PM ISTUpdated : Nov 08, 2022, 01:00 PM IST
'ആരുംആരോടും കടക്ക്പുറത്ത് പറയരുത്.അതാണ് കോൺഗ്രസ് നിലപാട്'സെക്രട്ടേറിയറ്റിലെ പ്രവേശനവിലക്കിനെതിരെയും സമരം വേണം'

Synopsis

മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യ സംവിധാനത്തിന് നാണക്കേടെന്നും പ്രതിപക്ഷ നേതാവ്.ഇറങ്ങി പോകാൻ പറഞ്ഞ അതേ ഗൗരവം മാധ്യമങ്ങൾക്കെതിരായ എല്ലാ നടപടികൾക്കും ബാധകമാണ്.ചങ്ങല പൊട്ടിച്ചെറിയാനുള്ള ആർജവം പത്രപ്രവര്‍ത്തക യൂണിയന്‍ കാണിക്കണമെന്നും വിഡി സതീശന്‍

തിരുവനന്തപുരം: കൈരളി ടിവി, മീഡിയ വണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നിറക്കി വിട്ട ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഭരണഘടനാ പദിവിയിലിരുന്ന് ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഗവര്‍ണറുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണിത്..തിരഞ്ഞ് പിടിച്ച് വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയ നടപടി ബാലിശം.വളരെ മോശം പദ പ്രയോഗം ഗവർണറുടെ ഭാഗത്ത് നിന്ന് ഇതാദ്യമല്ല.ആരും ആരോടും കടക്ക് പുറത്ത് പറയരുത്.അതാണ് കോൺഗ്രസ് നിലപാട്.സെക്രട്ടേറിയറ്റിലെ പ്രവേശന വിലക്കിനെതിരെയും സമരം വേണം.മാധ്യമ മാരണ നിയമം വീണ്ടും കൊണ്ട് വരാനാണ് സർക്കാർ നീക്കം.ഇറങ്ങി പോകാൻ പറഞ്ഞ അതേ ഗൗരവം മാധ്യമങ്ങൾക്കെതിരായ എല്ലാ നടപടികൾക്കും ബാധകമാണ്.ചങ്ങല പൊട്ടിച്ചെറിയാനുള്ള ആർജവം  പത്രപ്രവര്‍ത്തക യൂണിയന്‍ കാണിക്കണമെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി  സംസാരിക്കുന്നുവെന്ന് മുന്‍ ധനമന്ത്രി തോമ്സ് ഐസക് പറഞ്ഞു, മാധ്യമ സ്വാതന്ത്യത്തിന് വേണ്ടി ഒറ്റക്കെട്ടാണ്.അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ വ്യത്യാസങ്ങളുടെ ഭാഗമാണ്. അത് റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമങ്ങൾക്ക് വേണ്ടത്.ആക്രോശിച്ച് മുന്നോട്ട് പോകാനാകില്ല, കേരളത്തിൽ അനുവദിക്കില്ല വിലപ്പോകില്ലആരുടെ എങ്കിലും അനിഷ്ടം നോക്കാതെ ഇടപെടാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് സാധിക്കണം.നീണ്ട പോരാട്ടങ്ങളുടെ ഭാഗമായാണ് മാധ്യമ സ്വാതന്ത്ര്യം നേടിയെടുത്തത്.അതില്ലാതാക്കാൻ ഗവർണർക്കെന്നല്ല ആർക്കും അധികാരം ഇല്ല.: മാന്യമായ ഭാഷയും രീതിയും ഇല്ല.
ഫ്യൂഡൽ മാടമ്പിയെ പോലെ ഗവര്‍ണര്‍ പെരുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തരംതാണ രീതിയിലേക്ക് ഗവർണർ മാറരുതെന്ന് ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു.മുട്ടാളത്തരവുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല. രാജ് ഭവന് മുന്നിലേക്ക് വരാൻ  ഗവര്‍ണര്‍ വെല്ലുവിളിച്ചു, ഇതാ വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ