
തിരുവനന്തപുരം: രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ ആണ് രാജ്യത്തെവിടെയും ഓക്സിജൻ ക്ഷാമമില്ലെന്ന് സന്ദീപ് വാര്യർ അവകാശപ്പെട്ടത്.
ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ പ്രശ്നം ഓക്സിജൻ വിതരണം ചെയ്യാനും കൊണ്ടു പോകാനുമുള്ള സിലിണ്ടറുകളും ഇന്ധനടാങ്കറുകളുമാണ് ഇല്ലാത്തതാണ്. വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനായാലും ആരോഗ്യആവശ്യങ്ങൾക്കുള്ള ഓക്സിജനായാലും ഇന്ത്യയിൽ ആവശ്യത്തിനുണ്ട്. ഇതിൻ്റെ സപ്ലൈ മാത്രമാണ് പ്രശ്നം. ഇക്കാര്യങ്ങൾ പരിഹരിക്കാൻ ഒരു വർഷം മുൻപ് പ്രത്യേക ഏജൻസി വഴി കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam