Latest Videos

'നിലക്കൽ മുതൽ പമ്പ വരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്'; പൊലീസ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

By Web TeamFirst Published Nov 29, 2022, 12:31 PM IST
Highlights

സ്പെഷൽ കമ്മീഷണർ വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്

കൊച്ചി:നിലക്കൽ മുതൽ പമ്പ വരെ റോഡിരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി .പമ്പ പൊലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണം.സ്പെഷൽ കമ്മീഷണർ വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്

ഉടുത്ത വസ്ത്രം പമ്പയില്‍ ഒഴുക്കുന്നത് അനാചാരം: തന്ത്രി

ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങള്‍ ഭക്തര്‍ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യ നദിയാണ്. ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്. ഗുരുസ്വാമിമാര്‍ ശിഷ്യന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്ഠര് രാജീവര് പറഞ്ഞു. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു. ശബരിമല പൂങ്കാവനം പോലെ തന്നെ പരിശുദ്ധമാണ് പുണ്യ നദിയായ പമ്പയെന്നും നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

click me!