കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ ആക്രമണം, സഹായിക്കാൻ യാത്രക്കാർ തയ്യാറായില്ല, വേദനിപ്പിച്ചുവെന്ന് യുവതി

Published : May 27, 2023, 02:05 PM IST
കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ ആക്രമണം, സഹായിക്കാൻ യാത്രക്കാർ തയ്യാറായില്ല, വേദനിപ്പിച്ചുവെന്ന് യുവതി

Synopsis

വണ്ടി നിർത്തിയപ്പോൾ വഴിമുക്കിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് രഞ്ജിത്തിനെ പൊലീസിൽ ഏൽപ്പിച്ചതെന്നും യുവതി വ്യക്തമാക്കി.   

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ മോശം അനുഭവത്തെ തുടർന്ന് പ്രതികരിച്ചപ്പോൾ സഹയാത്രികരിൽ ഒരാൾ പോലും സഹായിച്ചില്ലെന്ന് യുവതി. സാരമില്ല, പോട്ടെ എന്നാണ് ഒരാൾ പറഞ്ഞതെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരാൾ പോലും പ്രതികരിക്കാൻ തയ്യാറായില്ല. ആരും സഹായിച്ചുമില്ലെന്നും യുവതി പറഞ്ഞു. സഹയാത്രികരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചു. വണ്ടി നിർത്തിയപ്പോൾ വഴിമുക്കിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് രഞ്ജിത്തിനെ പൊലീസിൽ ഏൽപ്പിച്ചതെന്നും യുവതി വ്യക്തമാക്കി.   

ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. 

Read More : ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കാനുള്ള പദ്ധതി ആഷിഖിന്റേത്, ആയുധങ്ങൾ അടക്കം കരുതി, റൂമിലെത്തിയത് കൃത്യമായ പ്ലാനോടെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'