വിഴിഞ്ഞത്ത് വിശ്വാസം ചൂഷണം ചെയ്ത് വൈദികർ കലാപാഹ്വാനം നടത്തി; രൂക്ഷ വിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Published : May 27, 2023, 01:41 PM IST
വിഴിഞ്ഞത്ത് വിശ്വാസം ചൂഷണം ചെയ്ത് വൈദികർ കലാപാഹ്വാനം നടത്തി; രൂക്ഷ വിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Synopsis

വിശ്വാസം ചൂഷണം ചെയ്ത് വൈദികര്‍ കലാപാഹ്വാനം നടത്തിയെന്നും ആക്രണത്തിന് വൈദികര്‍ നേതൃത്വം നല്‍കിയെന്നും അസോസിയേഷന്‍ വിമര്‍ശനം ഉന്നയിച്ചു.

കൊച്ചി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വിമര്‍ശിച്ചു. വിശ്വാസം ചൂഷണം ചെയ്ത് വൈദികര്‍ കലാപാഹ്വാനം നടത്തിയെന്നും ആക്രണത്തിന് വൈദികര്‍ നേതൃത്വം നല്‍കിയെന്നും അസോസിയേഷന്‍ വിമര്‍ശനം ഉന്നയിച്ചു.

സമാധാനത്തിന്‍റെ സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവര്‍ ഗൂഢാലോചന നടത്തി നടപ്പാക്കിയ ആക്രമണമായിരുന്നു വിഴിഞ്ഞത് കണ്ടത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുമായി പോയ ആംബുലൻസ് പോലും അക്രമികള്‍ തടഞ്ഞുവെന്ന് കുറ്റപ്പെടുത്തിയ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധ മുഖത്ത് പോലും പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടയില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേയും അസോസിയേഷന്‍ വിമര്‍ശനം വിമര്‍ശനം ഉന്നയിച്ചു. 

Also Read: വിഴിഞ്ഞം തുറമുഖത്തിനൊപ്പം തിരുവനന്തപുരം ലോകോത്തര വികസന മാതൃകയിലേക്ക്, 60000കോടിയുടെ പദ്ധതികള്‍ വന്നേക്കും

ഇതുവരേയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണ്. അറസ്റ്റിനെടുക്കുന്ന കാലതാമസം ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാൻ കാരണമാവുമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എറണാകുളത്ത് നടക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ