
കൊച്ചി; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ദേശീയ ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിച്ചാലും അടുത്ത ദിവസം മദ്യശാലകൾ സംസ്ഥാനത്ത് തുറക്കുന്നിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല.സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ആണ് ബിവറേജസ് കോർപറേഷൻ എംഡിയുടെ ഉത്തരവിൽ ഉള്ളതെന്നും മന്ത്രി വിശദീകരിച്ചു. സംസ്‌ഥാനത്തെ ബീവറേജസ്, കൺസ്യൂമർ ഫെഡ് മദ്യ ശാലകളും ബാറുകളും തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ടിപി രാമകൃഷ്ണൻ കൊച്ചിയിൽ വ്യക്തമാക്കിയത്,
മെയ് 4 തിങ്കളാഴ്ച വരെയാണ് നിലവില്‍ ലോക്ഡൗണിന്‍റെ കാലവധി. ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചാല്‍ ചെവ്വാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങും.ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചാണ് ബിവറേജ്സ് കോര്‍പറേഷന്‍ എംഡി സ്പര്‍ജന്‍കുമാര്‍ ഉത്തരവിറക്കിയത്. എല്ലാ മദ്യവലിപ്പന ശാലകളും,വെയര്‍ഹൗസ് പരിസരവും അണുവിമുക്തമാക്കണം.എല്ലാ ജിവനക്കാര്‍ക്കും മാസ്കും ഗ്ലൗസും സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാണ്. ഇതിനുള്ള ചെലവ് അതാത് യൂണിറ്റുകള്‍ വഹിക്കണം. മദ്യം വാങ്ങാനെത്തുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്കാനര്‍ ഉപോയാഗിച്ച് പരിശോധിക്കണം. സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം തുടങ്ങിയവയാണ് പത്തിന നിര്‍ദ്ദേശങ്ങളുടെ പട്ടികയിൽ ഉള്ളത്.
ലോക്ഡൗണ്‍ ഇളവ് വന്നാലുടന്‍ മദ്യ വിപ്പനശാലകളുടെ പ്രവര്‍ത്തനം വെയര്‍ഹൈസ് മാനേജര്‍മാരും , വില്‍പ്പനശാലകളുടെ ചുമതലയുള്ളവരും ഉറപ്പവരുത്തണമെന്നും ബവ്കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു.ബിവറേജസ് കോര്‍പറേഷന് മദ്യം വിതരണം ചെയ്യുന്ന കമ്പിനകളുടെ ലൈസന്‍സ് പുതുക്കാനുള്ള കാലവധി അടുത്തമാസം 31 വരെ നീട്ടാനും തീരുമാനമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam