
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്ഡക്കും വീടുവച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം.ലൈഫ് എന്നൽ കാത്തിരിപ്പ് എന്നാക്കി സര്ക്കാര് ആവാക്കിൻ്റെ അർത്ഥം മാറ്റിയെന്ന് അടിയന്തരപ്രമേയത്തിന് അുമതി തേടിയ പി കെ ബഷീര്‍ കുറ്റപ്പെടുത്തി.അടിസ്ഥാനരഹിതമായ ആരോപണം എന്ന് മന്ത്രി എംബിരാജേഷ് പറഞ്ഞു ഫീൽഡ് പഠനം നടത്തിയാണ് അർഹരായ ആളുകളെ കണ്ടെത്തുന്നത്.1,02542 പേരെ ആണ് അർഹരായി കണ്ടെത്തിയത്. പ്രതിപക്ഷം യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല.2020 ൽ പുതിയ ലിസ്റ്റ് ക്ഷണിച്ചു.3,23,000 പേർക്ക് വീട് വെച്ച് കൊടുത്തു.54,529 വീടുകൾ ഇപ്പൊൾ നിർമാണം നടക്കുന്നു.50,000 വീടുകൾക്ക് കൂടി കൊടുക്കാൻ പണം ലൈഫ് മിഷൻ്റെ കൈവശം ഉണ്ടെന്നും മന്ത്രി പറഞ്ഞു
.52,455 വീടുകൾ കാലങ്ങളായി നിർമാണം മുടങ്ങി കിടക്കുന്നവ ആണെന്ന് പികെ ബഷീര്‍ പറഞ്ഞു.നേരത്തെ പട്ടിക ജാതി, പട്ടിക വർഗ്ഗ വകുപ്പുകൾക്ക് കീഴിൽ വകുപ്പ് പ്രത്യേകം വീട് നൽകിയിരുന്നു.പഞ്ചായത്തുകൾക്ക് അധികാരം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലൈഫിൽ പഞ്ചായത്തുകളുടെ അധികാരം സർക്കാർ കവർന്നിട്ടില്ലെന്ന് മന്ത്രി എംബിരാജേഷ് വിശദീകരിച്ചു.കെപിസിസി ആയിരം പ്രളയ ദുരിതാശ്വാസ വീടുകൾ നിർമിച്ചു നൽകും എന്ന് പറഞ്ഞു.46 വീട് ആണ് ഇതുവരെ നൽകിയത്.മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു എത്ര വീട് കൊടുത്തു എന്ന് കണക്ക് പറയാമോ?പറഞാൽ തർക്കം തീരും എന്ന് മന്ത്രി തിരിച്ചടിച്ചു.
2020ല്‍ അപേക്ഷ ക്ഷണിച്ചു 2022ല്‍ ലിസ്റ്റ് ഇട്ടതിൽ, 12,845 പേരാണ് കരാറിൽ ഏർപ്പെട്ടത്.3 കൊല്ലാം കൊണ്ട് ഉണ്ടാക്കിയത് 12,845 ഗുണഭോക്താക്കൾക്ക് ഉള്ള കരാര്‍ മാത്രമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതാണോ പുരോഗതിയെന്നും അദ്ദേഹം ചോദിച്ചു.കെപിസിസി നിര്‍മ്മിച്ച വീടുകളുടെ കണക്ക് മന്ത്രി പറഞ്ഞത് മര്യാദകേടെന്നും അദ്ദേഹം പറഞ്ഞു. പോരാളി ഷാജിയെ പോലെ മന്ത്രി തരാം താഴാൻ പാടില്ലായിരുന്നു.ഒരു പാർട്ടിയെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ല.പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ട എന്ന് പറഞ്ഞ അധികാരം തലയ്ക്ക് പിടിച്ച മന്ത്രി ഉള്ള സര്ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam