'സോൺട'യിൽ മറുപടി നൽകാതെ കോഴിക്കോട് മേയര്‍, പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം, പ്രതിപക്ഷം കൗൺസിൽ വിട്ടിറങ്ങി

Published : Mar 16, 2023, 05:02 PM IST
'സോൺട'യിൽ മറുപടി നൽകാതെ കോഴിക്കോട് മേയര്‍, പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം, പ്രതിപക്ഷം കൗൺസിൽ വിട്ടിറങ്ങി

Synopsis

മേയർ ഇന്ന് തന്നെ കൗൺസിൽ യോഗത്തിൽ കാര്യങ്ങൽ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മേയര്‍ വിസമ്മതിച്ചതോടെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അം​ഗങ്ങൾ ബഹളം വച്ചു. 

കോഴിക്കോട് : ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രവും സോൺടയുമായുള്ള കരാറിൽ വ്യക്തത തേടി പ്രതിപക്ഷം നൽകിയ കത്തിൽ മറുപടി പറയാതെ കോഴിക്കോട് മേയർ. ഇന്ന് നടക്കുന്ന സ്പെഷ്യൽ കൗൺസിലിൽ മറുപടി പറയാമെന്നായിരുന്നു മേയർ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ വിശദമായി കാര്യങ്ങൾ പഠിക്കണമെന്നും സമയം വേണം എന്നും മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. 

മേയർ ഇന്ന് തന്നെ കൗൺസിൽ യോഗത്തിൽ കാര്യങ്ങൽ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മേയര്‍ വിസമ്മതിച്ചതോടെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അം​ഗങ്ങൾ ബഹളം വച്ചു. പ്ലക്കാർഡ് ഉയർത്തി യുഡിഎഫ്, ബിജെപി അംഗങ്ങൾ കൗൺസിലിൽ പ്രതിഷേധിച്ചു. കൗൺസിൽ ബഹിഷ്കരിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി. സോൺടയുമായുള്ള കരാർ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. ഇന്നലെയും ഈ വിഷയത്തിൽ യുഡിഎഫ് - ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു

സോൺടയ്ക്ക് വേണ്ടി ഫയലുകൾ നീങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും മുഖ്യമന്ത്രിയുടെ സാങ്കേതിക ഉപദേഷ്ടാവ് ഉൾപ്പെടെ നേരിട്ട് ഇടപെട്ടുവെന്നും യുഡിഎഫ് ആരോപിച്ചു. കരാറിൽ അടിമുടി ദുരൂഹതയും അഴിമതിയുമാണെന്നും അതാണ് മേയർ ചർച്ചയിൽ നിന്ന് ഒളിച്ചോടിയതെന്നും ബിജെപിയും വിമർശിച്ചു. 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി