കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിടുമോ? മറുപടിയുമായി ജോസ് കെ മാണി; 'രഹസ്യമായും പരസ്യമായും ചർച്ച നടത്തിയിട്ടില്ല'

Published : Dec 01, 2024, 05:43 PM IST
കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിടുമോ? മറുപടിയുമായി ജോസ് കെ മാണി; 'രഹസ്യമായും പരസ്യമായും ചർച്ച നടത്തിയിട്ടില്ല'

Synopsis

യു ഡി എഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാർത്തക്ക് പിന്നിലെന്നും രഹസ്യമായും, പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.   

ദില്ലി : കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവിൽ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. യു ഡി എഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാർത്തക്ക് പിന്നിലെന്നും രഹസ്യമായും, പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.   

തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

 

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത