ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത്കോൺഗ്രസുകാരെ കണ്ടില്ല, പ്രിയങ്കഗാന്ധി ദില്ലിക്ക് മടങ്ങി

Published : Dec 01, 2024, 05:41 PM ISTUpdated : Dec 01, 2024, 06:17 PM IST
 ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത്കോൺഗ്രസുകാരെ കണ്ടില്ല, പ്രിയങ്കഗാന്ധി ദില്ലിക്ക് മടങ്ങി

Synopsis

സമയക്കുറവ് കൊണ്ടാണ് പ്രിയങ്ക സന്ദർശിക്കാത്തത് എന്നാണ് വിശദീകരണം

കല്‍പറ്റ: പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ  സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി ദില്ലിക്ക് മടങ്ങി. ഇന്നലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ സമരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തി ചാർജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കൾ ഉൾപ്പെടെയുള്ളവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ്  ചികിത്സയിൽ കഴിയുന്നത്. സമയക്കുറവ് കൊണ്ടാണ് പ്രിയങ്ക സന്ദർശിക്കാത്തത് എന്നാണ് വിശദീകരണം. മൂന്നു നിയമസഭ മണ്ഡലങ്ങളിലെയും പരിപാടികൾക്ക് ശേഷം മേപ്പാടിയിലെ ആശുപത്രിയിൽ സന്ദർശനം നടത്തണമെന്ന്  വയനാട്ടിലെ കോൺഗ്രസ് നേതാക്കളും പ്രിയങ്കയോട് അഭ്യർത്ഥിച്ചിരുന്നു. 

ആക്ഷേപം ഉയര്‍ന്നതോടെ യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചു..പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക ദുരന്തബാധിതർക്കായുള്ള സമരങ്ങളിൽ പിന്തുണയും അറിയിച്ചു.അടുത്ത തവണ വയനാട്ടിൽ എത്തുമ്പോൾ നേരിൽ കാണാമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ'
നായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, ഗുരുതര പരിക്ക്