Latest Videos

Kas: കെഎഎസുകാര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ല ; പ്രതിസന്ധിക്ക് കാരണം ധനവകുപ്പിന്റെ തൊടുന്യായങ്ങൾ

By Web TeamFirst Published Apr 5, 2022, 5:31 AM IST
Highlights

സൂപ്പർ നൂമററിയിൽ തസ്തിക സൃഷ്ടിച്ചപ്പോഴേക്കും ശമ്പള വിതരണത്തിൽ പ്രശ്നമായി. നേരിട്ട് സർക്കാർ സർവ്വീസിലെത്തിയവർക്ക് സ്പാർക്കിൽ രജിസ്റ്റർ ചെയ്ത പെൻ നമ്പർ ലഭിച്ചാൽ അക്കാര്യം പൊതുഭരണവകുപ്പ് എജിയെ അറിയിക്കും. എജിയെ പ്ലേ സിപ്പ് നൽകിയാൽ ശമ്പളം നൽകാം. പക്ഷെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കെഎഎസിലേക്ക് എത്തിവരുടെ ശമ്പളകാര്യം അനിശ്ചിതത്വമായതോടെയാണ് ആർക്കും ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടായത്

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് തുടങ്ങിയ കെ എ എസിൽ (kas)നിയമനം ലഭിച്ചവർക്ക് മൂന്നുമാസമായി ശന്പളം (salary)കിട്ടുന്നില്ല. ഉന്നത തസ്തികയിൽ നിയമനം ലഭിച്ച 105 പേർക്ക് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ശമ്പളം നൽകാത്തത്. സാന്പത്തിക വർഷം അവസാനിച്ചതിനാൽ നിയമനം ലഭിച്ചവ‍ർക്ക് ശമ്പളത്തിനായി നീക്കിവച്ച തുകയും നഷ്ടമായി.

ഒന്നാം പിണറായി സർക്കാരിൻെറ പ്രാധന നേട്ടങ്ങളിലൊന്നായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്. വലിയ തർങ്ങളും കടമ്പകളും കടന്നാണ് കെ എ എസ് സർക്കാർ യാഥാർഥ്യമാക്കിയത്. കടുപ്പമേറിയ പരീക്ഷ വിജയച്ച 105 പേർക്ക് നിയമനവും നൽകി. നേരിട്ട് നിയമനം ലഭിച്ചവരും വിവിധ സർക്കാർ സർവ്വീസുകളിൽ നിന്നും കെഎഎസിൽ എത്തിയവരും ഐഎംജിയിൽ പരിശീലനംതുടരുകയാണ്. കഴിഞ്ഞ ഡിസംബർ 23നായിരുന്നു എല്ലാവർക്കും നിയമനം നൽകിയത്. പക്ഷെ ഈ ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്നേവരെ സർക്കാർ ശമ്പളം നൽകിയിട്ടില്ല. 

81,800 രൂപയാണ് അടിസ്ഥാന ശമ്പളമായി സർക്കാർ നിശ്ചയിച്ചത്. പല നൂലാമാലകള്‍ ചൂണ്ടാകാട്ടിയാണ് പൊതുഭരണവകുപ്പും ധനവകുപ്പും ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത്. ആദ്യം തസ്തികയുടെ പ്രശ്നമായിരുന്നു. സൂപ്പർ നൂമററിയിൽ തസ്തിക സൃഷ്ടിച്ചപ്പോഴേക്കും ശമ്പള വിതരണത്തിൽ പ്രശ്നമായി. നേരിട്ട് സർക്കാർ സർവ്വീസിലെത്തിയവർക്ക് സ്പാർക്കിൽ രജിസ്റ്റർ ചെയ്ത പെൻ നമ്പർ ലഭിച്ചാൽ അക്കാര്യം പൊതുഭരണവകുപ്പ് എജിയെ അറിയിക്കും. എജിയെ പ്ലേ സിപ്പ് നൽകിയാൽ ശമ്പളം നൽകാം. പക്ഷെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കെഎഎസിലേക്ക് എത്തിവരുടെ ശമ്പളകാര്യം അനിശ്ചിതത്വമായതോടെയാണ് ആർക്കും ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടായത്. 

കെഎഎസിലേക്ക് വരുന്നതിന് മുമ്പ് ഇപ്പോള്‍ നിശ്ചയിച്ചതിനെക്കാള്‍ കൂടുതൽ ശമ്പളം വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരുടെ ശമ്പളം സംരക്ഷിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷെ അതിനെ ധനവകുപ്പ് എതിർക്കുന്നു. മറ്റൊന്ന് പഞ്ചായത്ത് സർവ്വീസിൽ നിന്നും കെഎഎസിലേക്കെത്തിയവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നാണ് ഇവർ ശമ്പളം വാങ്ങിയിരുന്നത്. അതിനാൽ പഞ്ചായത്തിൽ നിന്നും കെഎഎസിൽ എത്തിവർ വീണ്ടും സ്പാർക്കിൽ രജിസ്റ്റർ ചെയ്യണമെന്നും ഇതേവരെയുള്ള പി.എഫ്.അക്കൗണ്ടിന് പകരം പുതിയ പിഎഫ് അക്കൗണ്ട് തുടങ്ങണമെന്നാണ് ധനവകുപ്പിൻെറ മറ്റൊരു നിർദ്ദേശം. ഇങ്ങനെ തൊടുന്യായങ്ങളിൽ തട്ടിയും നൂലമാലകളിൽ കുരുങ്ങിയും കെഎഎസുകാരുടെ ശമ്പളം നീണ്ടുപോകുവകയാണ്. ഒറ്റ ദിവസം കൊണ്ട് ചർച്ച ചെയ്ത പരിഹാരിക്കാവുന്ന വിഷയത്തിൽ ആർക്കും ഒരു വ്യക്തയുമില്ലാത്ത അവസ്ഥ. കെഎഎസുകാർക്ക് ശമ്പളം നൽകാൻ മൂന്നു കോടി സർക്കാർ വകയിരുന്നതിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വ‍ർഷത്തിൽ ഈ തുക ചെലവഴിക്കാത്തിനാൽ ഇതും നഷ്ടമായി.

സർക്കാർ സേവനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കാനായിരുന്നു കേരളത്തിൻെറ സ്വന്തം ഐഎഎസ് എന്ന നിലയിൽ കെഎഎസ് കൊണ്ടുവന്നത്. എന്നാൽ അതേ കെഎഎസ് ഉദ്യോഗസ്ഥരുടെയ ശമ്പളമാണ് ഇപ്പോള്‍ ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കുന്നത്.

click me!