
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫർസീൻ ജോലി ചെയ്യുന്ന മട്ടന്നൂർ സ്കൂൾ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടീസയച്ചിരുന്നു. 2022 ലാണ് ഫർസീൻ ഉൾപ്പടെ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam