കെ സുധാകരനെ ഗൗനിക്കാതെ ഹൈക്കമാന്‍ഡ്; പട്ടികയില്‍ ടി ഒ മോഹനന്‍ തന്നെ, കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരന്‍

Published : Mar 19, 2026, 07:06 PM ISTUpdated : Mar 19, 2026, 07:13 PM IST
k sudhakaran mp

Synopsis

കണ്ണൂരില്‍ ടി ഒ മോഹനൻ തന്നെ സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. എന്നാല്‍ മത്സരിക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് കെ സുധാകരന്‍. കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം എന്നാണ് സൂചന.

ദില്ലി/ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലില്ലെന്ന സൂചന നൽകി നേതാക്കള്‍. കണ്ണൂരില്‍ ടി ഒ മോഹനൻ തന്നെ സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. രാഹുൽ ഗാന്ധിയാണ് സുധാകരനുമായി അനുനയം വേണ്ടെന്ന നിലപാട് എടുത്തത്. സി ഇസി യോഗത്തിൽ മല്ലികാർജുൻ ഖർഗെക്കൊപ്പം രാഹുൽ ഗാന്ധിയും ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ മത്സരിക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് കെ സുധാകരന്‍. കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്‍റെ തീരുമാനം എന്നാണ് സൂചന. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഴുവൻ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിഡിജെഎസ്, മത്സരിക്കുന്നത് 23 സീറ്റുകളിൽ; ഇരവിപുരത്ത് മുൻ ആര്‍എസ്‍പി നേതാവ് സജി ഡി ആനന്ദ്
'ഹു കെയേഴ്സ് എഫക്ടി'നെ സിനിമാ സ്റ്റൈലിൽ മറികടക്കാൻ രമേഷ് പിഷാരടി; രാഹുൽ മാങ്കൂട്ടം വിവാദം മറികടക്കുമോ കോൺഗ്രസ്? നാൾവഴികൾ